പൂനെയില്‍ 17കാരന്‍ ഓടിച്ച പോര്‍ഷേ കാര്‍ ഇടിച്ച് രണ്ട് യുവ എന്‍ജിനീയര്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍, കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കാര്‍ ഡ്രൈവര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ഉണ്ടായതായി പൊലീസിന്റെ വെളിപ്പെടുത്തന്‍. 17കാരന്റെ മാതാപിതാക്കളാണ് ഇതിന് പിന്നില്‍. മകന് പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ കാര്‍ ഓടിച്ചയാളെ മാറ്റാനുള്ള ശ്രമം നടന്നിരിക്കുകയാണ്.
അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ താനാണ് കാറോടിച്ചതെന്ന വാദവുമായി ഡ്രൈവര്‍ രംഗത്തെത്തിയത്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ഇങ്ങനൊരു ട്വിസ്റ്റ് ഉണ്ടായതോടെ പൊലീസ് ആ വഴിയും അന്വേഷണം നടത്തി. എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും 17കാരനാണ് കാറോടിച്ചതെന്നത് വ്യക്തമായതായി പൂനെ പൊലീസ് കമ്മിഷണര്‍ അമിതേഷ് കുമാര്‍ വ്യക്തമാക്കി.
പബ്ബിലിരുന്ന പ്രതി മദ്യപിക്കുന്നതിന്റെ അടക്കം ദൃശ്യങ്ങള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രക്ത സാമ്പിളുകള്‍ പരിശോധിച്ചതിന്റേത് മാത്രമല്ലാത്ത തെളിവുകളും പൊലീസിന്റെ പക്കലുണ്ട്. അതേസമയം അപകടം നടന്ന് മണിക്കൂറിനുള്ളിലാണ് മകനെ രക്ഷിക്കാന്‍ കാശു നല്‍കി ഡ്രൈവറോട് കുറ്റമേല്‍ക്കാന്‍ മാതാപിതാക്കള്‍ ആവശ്യപ്പെട്ടതെന്നും കമ്മിഷണര്‍ വ്യക്തമാക്കി.
ALSO READ: കാസർഗോഡ് പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ കേസ്; പ്രതി പിടിയിൽ
ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് പന്ത്രണ്ടാം ക്ലാസിലെ റിസള്‍ട്ട് വന്നതിന്റെ ആഘോഘം നടത്തിയ 17കാരന്‍ ഓടിച്ച കാറിടിച്ച് അനീഷ് അവാദിയ, അശ്വിനി കോസ്ത്ത എന്നിവര്‍ മരിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here