തുറമുഖ വികസനം – ഒരു റിയൽ കേരള സ്റ്റോറി

പെരുമഴ പോലെത്തിയ പ്രതിസന്ധികൾ പരിഹരിച്ച് അതിവേ​ഗം പുരോ​ഗമിക്കുകയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണം. അതിനൊപ്പം കുതിക്കുകയാണ് അനുബന്ധ വികസനപ്രവർത്തനങ്ങളും. തുറമുഖം പ്രവർത്തനക്ഷമമാകുന്നതോടെ റെയിൽ, ദേശീയപാത കണക്ടിവിറ്റിക്കാവശ്യമായ സൗകര്യങ്ങളും പൂർത്തിയാകും.

Also read: ശാർക്കര ദേവീക്ഷേത്രത്തിലെ ആർഎസ്‌എസ്‌ ആയുധപരിശീലനം: ഹൈക്കോടതി വിശദീകരണം തേടി

വിഴിഞ്ഞം മാത്രമല്ല സംസ്ഥാനത്തെ മറ്റ് തുറമുഖങ്ങളുടെ പ്രവർത്തനങ്ങളും കാര്യക്ഷമമാണ്. ആവശ്യമായ സൗകര്യ വികസനത്തോടെ കൂടുതൽ വ്യവസായ സാധ്യതകൾ തേടുകയാണീ തുറമുഖങ്ങൾ. ഭീമന്‍ കപ്പലുകള്‍ക്ക് നങ്കൂരമിടൻ കൊച്ചി തുറമുഖത്ത് പുതിയ രാജ്യാന്തര ക്രൂസ് ടെര്‍മിനല്‍ ഒരുങ്ങുന്നു, ചരക്ക് കപ്പലുകൾക്കായി ബേപ്പൂർ തുറമുഖത്ത് കപ്പൽ ചാലിന്റെ ആഴം വർധിപ്പിക്കുന്നു.

തുറമുഖങ്ങളുടെ സമ​ഗ്രവും ഫലപ്രദവുമായ വികസന പ്രവർത്തനങ്ങളിലൂടെ വലിയൊരു വ്യവസായ മുന്നേറ്റത്തിലേക്ക് ചുവടു വയ്ക്കുകയാണ് കേരളം. പ്രതിബന്ധങ്ങളിൽ തളരില്ലെന്ന എൽഡിഎഫ് സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന് മറ്റൊരു തെളിവായി മാറുകയാണ് തുറമുഖരംഗത്തെ തിളങ്ങുന്ന മറ്റൊരു റിയൽ കേരള സ്റ്റോറി.

https://www.facebook.com/watch/?v=1306736296718657

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News