കൊല്ലപ്പെട്ട ചാന്ദ്‌നിയേയും പ്രതിയേയും ആലുവ മാര്‍ക്കറ്റിന് സമീപം ഇന്നലെ കണ്ടിരുന്നതായി ആലുവ മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളി. ഇന്നലെ മൂന്ന് മണിയോടെയാണ് പ്രതിയും കുട്ടിയും ഇവിടെ എത്തിയത്. കുട്ടിയുടെ കൈവശം മിഠായിയും മറ്റുമുണ്ടായിരുന്നു. സംശയം തോന്നി ചോദിച്ചപ്പോള്‍ കുട്ടി തന്റെ മകളാണെന്നാണ് പറഞ്ഞതെന്നും ചുമട്ടുതൊഴിലാളി പറഞ്ഞു.
ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെ പ്രദേശ് അസ്വാഭാവികമായി ഒരു കുട്ടിയെ കണ്ടതോടെയാണ് തങ്ങള്‍ അവിടെ എത്തിയതെന്ന് ചുമട്ടുതൊഴിലാളി പറഞ്ഞു. അയാള്‍ക്ക് മലയാളം അറിയാമായിരുന്നു. കുട്ടിയെപ്പറ്റി ചോദിച്ചപ്പോള്‍ മകളാണെന്ന് പറഞ്ഞു. കുട്ടി ചിരിച്ചും കളിച്ചുമായിരുന്നു നിന്നിരുന്നത്. അതുകൊണ്ടുതന്നെ സംശയം തോന്നിയില്ല. കുട്ടിയുടെ ഭാഷ തനിക്ക് മനസിലായില്ല. ഇതിന് ശേഷം കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. ഇതിന് ശേഷം പ്രദേശത്ത് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. ആലുവ മാര്‍ക്കറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചപ്പോള്‍ പ്രതിയേയും കുട്ടിയേയും കണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here