തിരുവനന്തപുരം കഴക്കൂട്ടത്ത് തൊഴിൽ നിഷേധത്തിനെതിരെ പരാതിയുമായി ചുമട്ടുതൊഴിലാളികൾ. കെട്ടിട നിർമാണ സാധനങ്ങൾ ഇറക്കുന്ന ജോലി അംഗീകൃത തൊഴിലാളികളെ തഴഞ്ഞ് ഇതര സംസ്ഥാന തൊഴിലാളികളെ കൊണ്ട് ചെയ്യിക്കുന്നതിനെതെരെയാണ് പരാതി.
Also read:കേന്ദ്ര അവഗണനയ്ക്കെതിരെ ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന മനുഷ്യചങ്ങല നാളെ
കഴക്കൂട്ടത്ത് കെട്ടിട സമുച്ചയം നിർമ്മിക്കുന്ന നസീറിനെതിരെയാണ് ചുമട്ടുതൊഴിലാളികൾ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. അംഗീകൃത തൊഴിലാളികളെ തഴഞ്ഞ് സ്വന്തം നിലയ്ക്ക് നസീർ അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് അർദ്ധ രാത്രിയിൽ സാധനങ്ങൾ ഇറക്കുന്നു എന്നാണ് പരാതി.
Also read:ചിന്നക്കനാൽ റിസോർട്ട് കേസ്; മാത്യു കുഴൽനാടൻ എംഎൽഎയെ നാളെ ചോദ്യം ചെയ്യും
തൊഴിൽ നിയമങ്ങൾ മറികടന്ന് നടത്തുന്ന പ്രവർത്തിക്കെതിരെ പോലീസിലും ലേബർ ഓഫീസിലും തൊഴിലാളികൾ പരാതി നൽകിയിട്ടുണ്ട്. എന്നാൽ ലേബർ ഓഫീസർ നേരിട്ട് വിളിപ്പിച്ചിട്ടും നസീർ ഹാജരായില്ല. നേരത്തെയും നസീറിനെതിരെ പരാതി ഉണ്ടായിരുന്നെങ്കിലും തൊഴിലാളികൾ അത് പരിഹരിച്ച് മുന്നോട്ടു പോവുകയായിരുന്നു. പിന്നീട് വീണ്ടും നസീർ അത്തരം നടപടികളുമായി മുന്നോട്ടു പോകുന്നു എന്നാണ് പരാതി. തങ്ങളുടെ തൊഴിൽ നിയമങ്ങൾ ലംഘിക്കുന്ന നടപടിയുമായി മുന്നോട്ടു പോയാൽ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് ചുമട്ടുതൊഴിലാളികൾ. ഇതിന്റെ ഭാഗമായി കെട്ടിടസമയം പണിയുന്ന സ്ഥലത്ത് തൊഴിലാളികൾ ഫ്ലക്സ് ബോർഡുകളും നോട്ടീസും പതിക്കുകയും ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here