മുംബൈയിൽ 4 നില കെട്ടിടത്തിൻ്റെ ഒരു ഭാഗം തകർന്നുവീണു. മുംബൈ ഡോംഗ്രിയിലാണ് സംഭവം. അപകടത്തിൽ ഇതുവരെ ആളപായമൊന്നും ഉണ്ടായിട്ടില്ല. നൂർ വില്ല എന്ന കെട്ടിടമാണ് തകർന്നുവീണത്. കെട്ടിടത്തിന് ധാരാളം വിള്ളലുകൾ ഉണ്ടായിരുന്നുവെന്നും, അറ്റകുറ്റപ്പണികൾക്ക് മുൻപേ കെട്ടിടം തകർന്നുവീണുവെന്നും പ്രദേശത്തെ കോൺഗ്രസ് എംഎൽഎ പറഞ്ഞു. എന്നാൽ കെട്ടിടം തകർന്നുവീഴാനുള്ള കാരണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം. തകർന്നുവീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് അഗ്നിശമന സേനാംഗങ്ങളും മറ്റുള്ളവരും.
#WATCH | Mumbai, Maharashtra: A portion of a G+4 floors building collapsed in Dongri area. Work to clear the debris underway, no casualties reported. pic.twitter.com/PZ0EE71TzF
— ANI (@ANI) December 12, 2024
Also Read; ഇന്നും മഴയുണ്ടേ! വിവിധ ജില്ലകളിലെ അലർട്ടുകൾ ഇങ്ങനെ
അതേസമയം, കെട്ടിടത്തിന് വിള്ളലുകളുണ്ടെന്ന് കോൺഗ്രസ് എംഎൽഎ അമിൻ പട്ടേൽ ആരോപിച്ചു. “ഇത് നൂർ വില്ല എന്ന കെട്ടിടമാണ്, അതിൽ ധാരാളം വിള്ളലുകൾ ഉണ്ടായിരുന്നു, അറ്റകുറ്റപ്പണികൾക്കായുള്ള ഫണ്ട് ക്രമീകരിക്കുകയായിരുന്നു, പക്ഷേ പണികൾ നടന്നില്ല. ഈ കെട്ടിടത്തിൻ്റെ ഒരു ഭാഗം ഇന്ന് തകർന്നുവീണു. അഗ്നിശമന സേനയും പൊലീസും പറയുന്നതനുസരിച്ച് ആളപായമൊന്നുമില്ല. ബിഎംസി, പൊലീസും അഗ്നിശമന സേനയും അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ്,” കോൺഗ്രസ് എംഎൽഎ പറഞ്ഞു.
Also Read; ‘അങ്ങനെ പറഞ്ഞവന് വിഡ്ഢി, ചൂലെടുത്ത് തല്ലണം’; ഭഗത് സിംഗിനെ അപമാനിച്ച സി ദാവൂദിനെതിരെ ഒ അബ്ദുള്ള
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here