ബീഹാറില്‍ 12 കോടി ചെലവഴിച്ച് നിര്‍മിച്ച പാലം തകര്‍ന്നുവീണു. ബക്ര നദിക്ക് കുറുകെ നിര്‍മിച്ചുകൊണ്ടിരിക്കുന്ന കോണ്‍ക്രീറ്റ് പാലമാണ് തകർന്നു വീണത്. അരാരിയയിലാണ് സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. അരാരിയ ജില്ലയിലെ കുര്‍സകാന്തക്കും സിക്തിക്കും ഇടയിലുള്ള യാത്ര എളുപ്പമാക്കുന്നതിനായാണ് പാലം നിര്‍മിച്ചത്.
ഇതേ പാലം തന്നെ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രണ്ട് തവണയാണ് തകര്‍ന്നുവീണത്. നിലവില്‍ പാലത്തിന്റെ സെന്‍ട്രല്‍ പില്ലര്‍ മാത്രമാണ് ഇപ്പോൾ ഇവിടെ അവശേഷിക്കുന്നത്. അപകടത്തിന് പിന്നാലെ, പാലം ഒരു ഭാഗത്തേക്ക് ചരിയുന്നതും തുടര്‍ന്ന് ആളുകള്‍ തടിച്ചുകൂടുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അതേസമയം, സംഭവത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സിക്തി എം.എല്‍.എ വിജയകുമാര്‍ രംഗത്തെത്തിയിട്ടുണ്ട്. നിര്‍മാണ കമ്പനിയുടെ അനാസ്ഥ മൂലമാണ് പാലം തകര്‍ന്നതെന്നാണ് അദ്ദേഹം വിഷയത്തിൽ പ്രതികരിച്ചത്. എന്നാൽ ഗുണനിലവാരമില്ലാത്ത വസ്തുക്കള്‍ കൊണ്ടാണ് പാലം നിര്‍മിച്ചതെന്ന് പ്രദേശവാസികൾ പ്രതികരിച്ചു.
#WATCH | Bihar | A portion of a bridge over the Bakra River has collapsed in Araria pic.twitter.com/stjDO2Xkq3
— ANI (@ANI) June 18, 2024
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here