പോഷ് ആക്ട്: നിയമം വന്ന് പത്ത് വർഷമായിട്ടും കർശനമാക്കാത്തതിനെതിരെ സുപ്രീം കോടതി

തൊഴിൽ സ്ഥലങ്ങളിൽ സ്ത്രീകൾക്കെതിരായ അതിക്രമം തടയൽ നിയമം ( പോഷ് ആക്ട്) കർശനമായി നടപ്പാക്കത്തിനെതിരെ അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി. സംസ്ഥാനങ്ങളിൽ, യൂണിവേഴ്റ്റികളിൽ,  വിവിധ കമ്മീഷനുകളിൽ, സ്വകാര്യസ്ഥാപനങ്ങളിൽ അടക്കം നിയമം നടപ്പാക്കണം എന്നും കോടതി നിർദേശിച്ചു.

നിയമം വന്ന് പത്തുവർഷമായിട്ടും വ്യവസ്ഥകൾ മോശമായി നടപ്പാക്കുന്നുവെന്ന് നിരീക്ഷിച്ച കോടതി നിയമം കർശനമായി പാലിക്കാൻ നിർദ്ദേശിച്ചു. കേന്ദ്രസർക്കാരിനും സംസ്ഥാനങ്ങൾക്കും കോടതി നിർദ്ദേശം നൽകി. പൊതുമേഖലാ സ്ഥാപനങ്ങളിൽ അടക്കം ആഭ്യന്തര പരാതി സമിതി രൂപീകരിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.

നിയമത്തിന്റെ വ്യവസ്ഥകൾ എല്ലാവരും അറിഞ്ഞിരിക്കണമെന്നും ഇതു സംബന്ധിച്ച് അവബോധ പരിപാടികൾ സംഘടിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. ജഡ്ജിമാരായ ഹിമാ കോഹ്‍ലി, ബേല എം ത്രിവേദി എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റെയാണ് ഉത്തരവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration