സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് മാറ്റം

സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് മാറ്റം. ആകെ 23 ഉദ്യോഗസ്ഥർക്കാണ് ചുമതലയിൽ മാറ്റമുണ്ടായത്. നിയമനം സംബന്ധിച്ച് സർക്കാർ ഉത്തരവായി. വിഐപി സെക്യൂരിറ്റി ഡി.സി.പിയായ ജൈദേവ് ജി ഐപിഎസിന് റെയിൽവേ എസ്പിയുടെ അധിക ചുമതല നൽകി. സുനീഷ് കുമാർ ഐപിഎസിനെ വുമൺ & ചിൽഡ്രൻ സെൽ എഐജിയായി നിയമിച്ചു. ഗോപകുമാർ കെ.എസ് ഇക്കണോമിക് ഒഫൻസ് വിങ് എസ്.പിയാണ്. ഇന്ത്യൻ റിസർവ് ബെറ്റാലിയൻ കമാൻഡന്റായ ഐശ്വര്യ ഡോങ്റെയ്ക്ക് പൊലീസ് അക്കാദമി അസിസ്റ്റൻറ് ഡയറക്ടറായാണ് നിയമനം. വിജിലൻസ് എസ്.പി ആയിരുന്ന ആർ ജയശങ്കർ ഇനി ക്രൈം ബ്രാഞ്ച് എസ്.പിയാണ്.

Also Read: തിരികെ സ്‌കൂളില്‍ ക്യാംപയിൻ; സംസ്ഥാനത്ത് ഒന്നാമതായി പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജ്

കെ കെ അജിയെ വിജിലൻസ് എസ്.പിയായും, രാജു എ.എസിനെ ക്രൈം ബ്രാഞ്ച് എസ്.പിയായും നിയമിച്ചു. കെ.ഇ ബൈജു പൊലീസ് അക്കാദമി അസിസ്റ്റൻറ് ഡയറക്ടറായി. റാപ്പിഡ് റെസ്പോൺസ് ആൻഡ് റെസ്ക്യൂ ഫോഴ്സ് കമാൻഡന്റ് ആയിരുന്നു ബൈജു. ഇനി ഭരാഷ് ടി ആണ് റാപ്പിഡ് റെസ്പോൺസ് ആൻഡ് റെസ്ക്യൂ ഫോഴ്സിന്റെ കമാൻഡൻറ്. ബി.വി വിജയ ഭാരത് റെഡ്ഡി ടെലികോം എസ്.പിയും, തപോഷ് ബസുമതാരി സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് എസ്.പിയുമായി. ഷാഹുൽഹമീദ് ഇന്ത്യൻ റിസർവ് ബറ്റാലിയൻ കമാൻഡന്റായും, നകുൽ രാജേന്ദ്ര ദേഷ്മുഖിനെ ആംഡ് വുമൺ പൊലീസ് ബെറ്റാലിയൻ കമാൻഡന്റുമായും നിയമിച്ച് സർക്കാർ ഉത്തരവായി.

Also Read: പുതുവർഷത്തിൽ പുതുസമ്മാനം; സന്നിധാനത്ത് ഇനി സൗജന്യ വൈഫൈ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News