ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20: ഓപ്പണർ പുറത്താകാൻ സാധ്യത; ഇന്ത്യൻ ടീമിന്റെ സാധ്യതാ ലിസ്റ്റ്

INDIA PLAYING ELEVEN

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20 മത്സരത്തിനായി തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിൽ പൊളിച്ചുപണിക്ക് സാധ്യത. ബാറ്റിങ് നിരയുടെ നിരാശപ്പെടുത്തന്ന പ്രകടനമാണ് ടീമില്‍ മാറ്റങ്ങളുണ്ടാകാനുള്ള സാധ്യത കൂട്ടുന്നത്. ആദ്യ മത്സരത്തില്‍ സെഞ്ചുറി നേടിയ സഞ്ജു സാംസണുൾപ്പടെ രണ്ടാം ടി20യില്‍ നല്ല പ്രകടനം നടത്താൻ സാധിച്ചിരുന്നില്ല.

അവസാന ഓവറുകളില്‍ പ്രതീക്ഷിക്കൊത്ത് ഉയരാത്ത അര്‍ഷ്ദീപ് സിംഗും ആവേഷ് ഖാനും ടീമിൽ നിന്ന് പുറത്തു പോകാൻ സാധ്യതയുണ്ട്. നാളത്തെ ടി20 ജയിച്ച് പരമ്പര ഉറപ്പിക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്. ഐപിഎല്ലിലും സിംബാബ്‌വെക്കെതിരെയും തകര്‍ത്തടിച്ച അഭിഷേക് ശര്‍മയുടെ മോശം ഫോമാണ് ഇന്ത്യക്ക് ഓപ്പണിങ്ങിലെ തലവേദന.

Also read: വീണ്ടും കളിക്കളത്തിലേക്ക് മടങ്ങാൻ മുഹമ്മദ് ഷമി

അഭിഷേക് ശര്‍മക്ക് പകരം ഓപ്പണിങില്‍ ഇന്ത്യ ജിതേഷ് ശര്‍മക്ക് അവസരം നല്‍കിയേക്കുമെന്നാണ് സൂചന. ബാറ്റിങ് നിരയില്‍ മറ്റ് പരീക്ഷണങ്ങള്‍ക്കൊന്നും സാധ്യതയില്ല. ബൗളിങ് നിരയില്‍ ആവേശ് ഖാനോ അര്‍ഷ്ദീപ് സിംഗോ പുറത്തിരിക്കാം. അര്‍ഷ്ദിപാണ് പുറത്താകുന്നതെങ്കിൽ ഇടം കൈയന്‍ പേസറായ യഷ് ദയാല്‍ ഇന്ത്യക്കായി അരങ്ങേറും.

Also Read: ബൈ ബൈ ഞാൻ പോകുന്നു! റൂഡ് വാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു

ആവേഷ് ഖാനാണ് പുറത്തുപോകുന്നതെങ്കില്‍ ബൗളിംഗ് നിരയില്‍ വിജയ്കുമാര്‍ വൈശാഖിന് അവസരം ലഭിക്കും. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം: ജിതേഷ് ശര്‍മ, സഞ്ജു സാംസൺ, സൂര്യകുമാര്‍ യാദവ്, രണ്‍ദീപ് സിംഗ്/ തിലക് വര്‍മ, ഹാര്‍ദ്ദിക് പാണ്ഡ്യ, റിങ്കു സിംഗ്, അക്സര്‍ പട്ടേല്‍, രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിംഗ്/ യാഷ് ദയാല്‍, ആവേഷ് ഖാന്‍/വിജയ്കുമാര്‍ വൈശാഖ്, വരുണ്‍ ചക്രവര്‍ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here