ചുണ്ടിന് നിറമില്ലാത്തതിൽ പലരും നിറം വർധിപ്പിക്കാൻ നിരവധി മാർഗങ്ങളാണ് സ്വീകരിക്കുന്നത്. എന്നാൽ ഒറ്റ ദിവസംകൊണ്ട് ചുണ്ട് ചുവപ്പിക്കാന്‍ സാധിക്കുമോ? ഈ സംശയത്തിന് സാധിക്കും എന്നാണ് ഉത്തരം. അതും തികച്ചും നാച്വറലായി തന്നെ നിങ്ങള്‍ക്ക് ചുണ്ട് ചുവപ്പിച്ച് എടുക്കാന്‍ സാധിക്കുന്നതാണ്.
ഇത് എങ്ങിനെ ചുവപ്പിക്കാം?
റോസ് വാട്ടര്‍:
വീട്ടില്‍ തന്നെ തയ്യാറാക്കി എടുക്കുന്ന റോസ് വാട്ടര്‍ ഉപയോഗിച്ച് നമ്മള്‍ക്ക് ചുണ്ടുകള്‍ക്ക് നല്ല നിറം വരുത്താവുന്നതാണ്. റോസ് വാട്ടർ വീട്ടിൽ തയ്യാറാക്കാൻ കുറച്ച് റോസ് എടുത്ത് അത് നല്ല വെള്ളത്തില്‍ ഇട്ട് തിളപ്പിച്ച് ചൂടാറിയ ശേഷം നിങ്ങള്‍ക്ക് കുപ്പിയിലാക്കി സൂക്ഷിക്കാവുന്നതാണ്. ഈ റോസ് വാട്ടര്‍ ഇടയ്ക്കിടയ്ക്ക് ചുണ്ടില്‍ പുരട്ടി കൊടുക്കുന്നത് ചുണ്ടുകള്‍ക്ക് നിറം വെയ്ക്കാൻ സഹായിക്കുന്നതാണ്.
ചെറുനാരങ്ങയുടെ നീര്:
ചെറുനാരങ്ങയുടെ നീര് ചുണ്ടുകളിലെ പിഗ്മെന്റേഷന്‍ കുറയ്ക്കാന്‍ സഹായിക്കും. അതുപോലെ തന്നെ ചുണ്ടുകള്‍ക്ക് നല്ല നിറം നല്‍കാനും ഇത് സഹായിക്കുന്നതാണ്. എന്നാൽ നാരങ്ങനീര് മാത്രം പുരട്ടുന്നത് ചുണ്ടുകള്‍ വല്ലാതെ വരണ്ട് പോകുന്നതിന് കാരണാകും. അതിനാല്‍ ഒരു ടീസ്പൂണ്‍ നാരങ്ങ നീര് എടുത്താല്‍ അതില്‍ അര ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് മിക്‌സ് ചെയ്യണം. അതിന് ശേഷം ഇത് ചുണ്ടുകളില്‍ പുരട്ടണം. ഇത് ചുണ്ടില്‍ പുരട്ടി സാവധാനത്തില്‍ മസാജ് ചെയ്ത് 15 മിനിറ്റ് കഴിഞ്ഞ് നിങ്ങള്‍ക്ക് കഴുകി കളയുക.
പാലും മാതളനാരങ്ങയും:
പാലും മാതളനാരങ്ങയും ചുണ്ടുകളിലെ പിഗ്മെന്റേഷന്‍ കുറയ്ക്കാന്‍ ഇത് സഹായിക്കുന്നുണ്ട്. അതുപോലെ തന്നെ ചുണ്ടിനെ മോയ്‌സ്ച്വര്‍ ചെയ്ത് നിലനിര്‍ത്താനും ചുണ്ടിന് നല്ല നിറം നല്‍കാനും ഇത് സഹായിക്കുന്നു. ഇത് തയ്യാറാക്കാന്‍ ആദ്യം തനനെ കുറച്ച് പാല്‍പ്പാട എടുക്കുക. ഇതിലേയ്ക്ക് മാതളനാരങ്ങ ഉടച്ച് ചേര്‍ത്ത് മിക്‌സ് ചെയ്ത് ചുണ്ടില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്.
ബീറ്റ്‌റൂട്ടും തേനും:
ചുണ്ട് ചുവപ്പിക്കാന്‍ ഏറ്റവും നല്ലത് ബീറ്റ്‌റൂട്ടാണ്. ബീറ്റ്‌റൂട്ടും തേനും ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ കൂട്ട് ഉപയോഗിച്ചാല്‍ ഒറ്റ ദിവസത്തില്‍ തന്നെ ചുണ്ടുകള്‍ക്ക് നല്ല നിറം നല്‍കുന്നതാണ്. ഇത് തയ്യാറാക്കാന്‍ ഒരു ടീസ്പൂണ്‍ ബീറ്റ്‌റൂട്ട് ജ്യൂസ് എടുക്കുക. ഇതിലേയ്ക്ക് ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് മിക്‌സ് ചെയ്യണം. ഇവ നന്നായി മിക്‌സ് ചെയ്തതിന് ശേഷം ചുണ്ടില്‍ നന്നായി തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് തേച്ച് പിടിപ്പിച്ച് ഒരു 15 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാവുന്നതാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here