മരണകാരണം ഒറ്റവെട്ട് , നട്ടെല്ലും സുഷുമ്നയും വിച്ഛേദിക്കപ്പെട്ടു; നക്ഷത്രയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്

മാവേലിക്കരയിൽ അച്ഛൻ വെട്ടിക്കൊലപ്പെടുത്തിയ നക്ഷത്ര എന്ന ആറു വയസ്സുകാരിയുടെ പോസ്റ്റ് മോർട്ടം പൂർത്തിയായി.ഒറ്റവെട്ടിനാണ് നക്ഷത്രയെ കൊലപ്പെടുത്തിയത് . തലയ്ക്ക് പിൻഭാഗത്ത് നിന്നും ഏറ്റ മുറിവാണ് മരണകാരണമായി പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നത് . തലയ്ക്ക് പിന്നിലേറ്റ ഈ മുറിവ് വളരെ ആഴത്തിലുള്ളതായിരുന്നു. നട്ടെല്ലും സുഷുമ്നയും മുറിവിലൂടെ വിച്ഛേദിക്കപ്പെട്ടതായും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വിശദമാക്കുന്നു . പോസ്റ്റ് മോർട്ടം പൂർത്തിയായ ശേഷം നക്ഷത്രയുടെ മൃതദേഹം സംസ്ക്കാര ചടങ്ങുകൾക്കായി കായംകുളത്തേക്ക് കൊണ്ടുപോയി . പത്തിയൂരിലുള്ള നക്ഷത്രയുടെ അമ്മയുടെ വീട്ടുവളപ്പിലാണ് ശവസംസ്‌കാരം .

also read : യുവതിയെ കൊന്നു കഷ്ണങ്ങളാക്കി; ശരീര ഭാഗങ്ങള്‍ കുക്കറില്‍ ഇട്ട് വേവിച്ചു; ലിവ് ഇന്‍ പാര്‍ട്ണര്‍ അറസ്റ്റിൽ

ബുധനാഴ്ച രാത്രി ഏഴരയോടെയാണ് പുന്നമൂട് ആനക്കൂട്ടിൽ വീട്ടിൽ മഹേഷ് മകളായ നക്ഷത്രയെ മഴു ഉപയോഗിച്ചു വെട്ടുന്നത്. മൂന്ന് വർഷങ്ങൾക്ക് മുൻപ് ഭാര്യയുടെ മരണശേഷം മഹേഷും മകൾ നക്ഷത്രയും മാത്രമാണ് വീട്ടിലുള്ളത്. ബഹളം കേട്ട് തൊട്ടടുത്ത സഹോദരിയുടെ വീട്ടിൽ നിന്നും ഓടിയെത്തിയ മഹേഷിന്റെ അമ്മ സുനന്ദയ്ക്കും വെട്ടേറ്റു.പോലീസെത്തിയാണ് അക്രമാസക്തമായി നിന്നിരുന്ന മഹേഷിനെ കസ്റ്റഡിയിലെടുക്കുന്നതും കൈയ്ക്ക് വെട്ടേറ്റ സുനന്ദയെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിക്കുന്നതും.

also read :‘ആദിപുരുഷ്’ സിനിമയുടെ 10,000 ടിക്കറ്റുകള്‍ സൗജന്യമായി നല്‍കും: ‘കശ്‍മീര്‍ ഫയല്‍സ്’ നിര്‍മ്മാതാവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News