ചേര്‍ത്തലയില്‍ യുവതി മരിച്ച സംഭവം, മരണ കാരണം തുമ്പപ്പൂ തോരന്‍ കഴിച്ചതല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ആലപ്പുഴ ചേര്‍ത്തലയില്‍ അസ്വാഭാവികമായി യുവതി മരണപ്പെട്ട സംഭവത്തില്‍ മരണകാരണം തുമ്പപ്പൂ തോരന്‍ കഴിച്ചതല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ചേര്‍ത്തല 17-ാം വാര്‍ഡ് ദേവി നിവാസിലെ ജയാനന്ദന്റെയും മീരാഭായിയുടെയും മകളായ ഇന്ദു (42) ആണ് കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടിരുന്നത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്ന പൊലീസിനോട് യുവതിയുടെ കുടുംബം ഇന്ദു കഴിഞ്ഞ ദിവസം തുമ്പപ്പൂ തോരന്‍ കഴിച്ചിരുന്നതായും അതിനെത്തുടര്‍ന്നാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്നും വെളിപ്പെടുത്തിയിരുന്നു.

ALSO READ: പെൺകുട്ടി സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് സംശയം ; സംഭവം ആലപ്പുഴ ചേർത്തലയിൽ

ഇതിനെത്തുടര്‍ന്നാണ് യുവതിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും രാസപരിശോധനാ ഫലവും പരിശോധിക്കാന്‍ പൊലീസ് തീരുമാനിച്ചത്. എന്നാല്‍ യുവതിയുടെ മരണകാരണം തുമ്പപ്പൂ തോരന്‍ കഴിച്ചതല്ല എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുള്ളത്. ബുദ്ധിവൈകല്യവും ശാരീരിക അവശതയും നേരിട്ടിരുന്ന യുവതിയ്ക്ക് ഒട്ടേറെ രോഗങ്ങള്‍ ഉണ്ടായിരുന്നതായും ഇതിന്റെ ഭാഗമായാകാം മരണമുണ്ടായതെന്നുമാണ് പൊലീസ് ഇപ്പോള്‍ സംശയിക്കുന്നത്. തുമ്പപ്പൂ തോരന്‍ കഴിച്ചു എന്ന് പറയുന്ന വീട്ടിലെ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഒന്നുമില്ലാത്തതും പൊലീസ് പ്രത്യേകം വിലയിരുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News