മധ്യപ്രദേശില്‍ പോസ്റ്റല്‍ ബാലറ്റ് പൊട്ടിച്ചു; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി, വീഡിയോ പുറത്ത്

വരുന്ന ഡിസംബര്‍ മുന്നിന് വോട്ടെണ്ണല്‍ നടക്കാനിരിക്കേ മധ്യപ്രദേശില്‍ പോസ്റ്റല്‍ ബാലറ്റ് പൊട്ടിച്ചു. സംഭവം വിവാദമായതോടെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. സംസ്ഥാനത്തെ ബാലാറഖട്ട് ജില്ലയിലെ ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ബാലറ്റ് പോസ്റ്റല്‍ പൊട്ടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഈ വീഡിയോ കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥ് എക്‌സില്‍ പങ്കുവയ്ക്കുകയും ചെയ്തു. വോട്ടില്‍ തിരിമറി നടത്താനുള്ള സാധ്യത ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മിഷന് കോണ്‍ഗ്രസ് പരാതി നല്‍കിയത്.

ALSO READ: ‘എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഒന്ന് തന്നതിന് നന്ദി മമ്മൂക്ക’: ജോമോള്‍

വളരെ ഗൗരവമുള്ള കാര്യമാണിതെന്നും കുറ്റക്കാര്‍ക്ക് എതിരെ ശക്തമായ നടപടി ഉണ്ടാവണമെന്നും കമല്‍നാഥ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്നും മറ്റ് പ്രശ്‌നങ്ങളൊന്നും ഉണ്ടാവാന്‍ അനുവദിക്കരുതെന്നും കമല്‍നാഥ് എക്‌സില്‍ പോസ്റ്റ് ചെയ്തു. ജില്ലാ കളക്ടറാണ് സ്‌ട്രോംഗ് റൂം തുറന്നതെന്നും മറ്റ് ഉദ്യോഗസ്ഥര്‍ പോസ്റ്റല്‍ ബാലറ്റ് പൊട്ടിക്കുകയായിരുന്നെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. സംഭവത്തില്‍ പോസ്റ്റല്‍ ബാലറ്റ് നോഡല്‍ ഓഫീസറെ ഡിവിഷണല്‍ കമ്മീഷണര്‍ സസ്‌പെന്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News