മലപ്പുറത്ത് ഡിസിസി പ്രസിഡന്റിനും എപി അനില്‍കുമാര്‍ എംഎല്‍എക്കുമെതിരെ പോസ്റ്റര്‍. പാര്‍ട്ടിയെ നയിക്കാന്‍ അറിയില്ലെങ്കില്‍ രാജി വെക്കണം എന്നാണ് പോസ്റ്റര്‍. കച്ചവട രാഷ്ട്രീയം അവസാനിപ്പിക്കുക എന്നും പോസ്റ്ററിലുണ്ട്.
Also Read: സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമായേക്കും; മൂന്നു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
സേവ് കോണ്‍ഗ്രസ് മലപ്പുറം എന്ന പേരില്‍ ആണ് പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത്. ഇന്നലെ എ ഗ്രൂപ്പ് രഹസ്യ യോഗം ചേന്നതിന് പിന്നാലെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
Also Read: ബാബാ രാംദേവ് 1.30 കോടിയുടെ ലാൻഡ് റോവർ ഡിഫെൻഡറിൽ
അതേസമയം, കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജി വെയ്ക്കുമെന്ന് ആര്യാടൻ ഷൗക്കത്ത് മഞ്ചേരിയിൽ ചേർന്ന എഗ്രൂപ്പ് പറഞ്ഞു. എന്നാൽ മണ്ഡലം മുതൽ കെപിസിസി വരെയുള്ള എ ഗ്രൂപ്പിലെ മുഴുവൻപേരും രാജി വെയ്ക്കാമെന്ന തീരുമാനത്തിലാണ് യോഗമെത്തിയത്. മുൻ മന്ത്രി എ പി അനിൽകുമാർ, ഡിസിസി പ്രസിഡന്റ് വി എസ് ജോയ് എന്നിവർ സുധാകരൻ പക്ഷത്തോടൊപ്പം നിന്നു എഗ്രൂപ്പുകാരെ വെട്ടിനിരത്തിയെന്നാണ് ആക്ഷേപം. മണ്ഡലം പ്രസിഡന്റുമാരെ ജില്ലാ തലത്തിൽ തീരുമാനിക്കാനുള്ള കെപിസിസി നിർദ്ദേശത്തെ തുടർന്ന് സമവായ കമ്മിറ്റി രൂപീകരിച്ചിരുന്നു. 8 തവണ യോഗം ചേർന്ന കമ്മിറ്റി 10 ഇടങ്ങളിലൊഴികെ 100 മണ്ഡലങ്ങളിൽ പ്രസിഡന്റുമാരെ ഐക്യകണ്ടേന തിരഞ്ഞെടുത്ത് പട്ടിക കൈമാറിയിരുന്നു. പിന്നീട് ഈ പട്ടികയിൽ നിന്നു 13 പേർക്കൂടി പുറത്തായതാണ് പ്രതിഷേധത്തിനു കാരണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here