മന്ത്രി വീണാ ജോർജിനെതിരായ പോസ്റ്റർ: പ്രതികളെ തിരിച്ചറിഞ്ഞു

മന്ത്രി വീണാ ജോർജിനെതിരെ പോസ്റ്റർ പ്രചരിപ്പിച്ച സംഭവത്തിൽ പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഏബേൽ ബാബു, റിനു പി രാജൻ തുടങ്ങിയവരാണ് പോസ്റ്റർ ഒട്ടിച്ചത്. അടൂർ സ്വദേശിയായ ഏബേൽ ബാബുവിന്റെ കാറിലാണ് പോസ്റ്റർ ഒട്ടിക്കാനെത്തിയത്.

പ്രതികളോട് 48 മണിക്കൂറിനുള്ളിൽ സ്റ്റേഷനിൽ ഹാജരാവാൻ നിർദേശം നൽകിക്കൊണ്ട് പത്തനംതിട്ട പൊലീസ് നോട്ടീസ് നൽകി. മന്ത്രിയെ അപമാനിച്ച സംഭവത്തിൽ നേരത്തെ കലാപാഹ്വാനം, അപകീർത്തിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി പൊലീസ് കേസെടുത്തിരുന്നു.

ആരോഗ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പത്തനംതിട്ട നഗരത്തിൽ നടത്തിയ പോസ്റ്റർ പ്രചാരണം മ്ലേച്ഛമായ പ്രവർത്തനമെന്ന് സിപിഐഎം ആരോപിച്ചു. രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ ഇത്രയും തരംതാഴ്ന്ന പ്രവർത്തനം നടത്താൻ കോൺഗ്രസും യൂത്ത് കോൺഗ്രസും തയ്യാറാകുമെന്നതിന്റെ തെളിവാണിതെന്നും സിപിഐഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പ്രസ്താവനയിൽ പറഞ്ഞു.

ഇരുട്ടിന്റെ മറവിൽ നടത്തുന്ന ഇത്തരം പ്രവർത്തനം രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് മാത്രമല്ല പൊതുപ്രവർത്തനത്തിന് തന്നെ അപമാനമാണ്. ഏതു വിധത്തിലും രാഷ്ട്രീയ ഏതിരാളികളെ തോജോവധം ചെയ്യുന്ന മ്ലേച്ഛമായ പ്രവർത്തന രീതി ശക്തമായി എതിർക്കപ്പെടണമെന്നും പ്രസ്താവനയിൽ പറയുന്നു. എല്ലാ വിഭാഗങ്ങളുമായി സൗഹാർദ്ദത്തോടെയും പൊതു നന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുകയും ചെയ്യുന്ന മന്ത്രിയെയും സിപിഐ എമ്മിനെയും സമൂഹത്തിൽ ഒറ്റപ്പെടുത്താമെന്നത് വെറും വ്യാമോഹം മാത്രമാണെന്നും കെ പി ഉദയഭാനു പ്രസ്താവനയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News