‘പ്രധാനമന്ത്രിക്ക് വിദ്യാഭ്യാസം വേണ്ടേ’, ദില്ലിയില്‍ വീണ്ടും പോസ്റ്റര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ദില്ലിയില്‍ വീണ്ടും പോസ്റ്റര്‍. മോദിയുടെ വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്തുള്ള പോസ്റ്ററുകളാണ് പ്രത്യക്ഷപെട്ടത്. ആം ആദ്മി പാര്‍ട്ടിയാണ് പ്രധാനമന്ത്രിക്ക് വിദ്യാഭ്യാസം വേണ്ടേ എന്ന് ചോദിച്ച് പോസ്റ്ററുകള്‍ ഇറക്കിയിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രണ്ടാം തവണയാണ് ദില്ലിയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസിന്റെ ചുറ്റുമതിലിലും ദില്ലി കോണ്‍ഗ്രസ് ഒഫീസിന് മുന്നിലുമാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. വാര്‍ത്തയായതോടെ കാറിലെത്തിയ രണ്ടു പേര്‍ പോസ്റ്ററുകള്‍ കീറി എറിഞ്ഞു. ഇവര്‍ പൊലീസുകാരാണെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു.

നേരത്തേ മാര്‍ച്ച് 22ന് മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ’ എന്ന് എഴുതിയ പോസ്റ്ററുകള്‍ ദില്ലിയിലെ വിവിധ ഇടങ്ങളില്‍ പതിച്ചിരുന്നു. സംഭവുമായി ബന്ധപ്പെട്ട് നൂറോളം പേര്‍ക്കെതിരെ പൊലീസ് കേസ് എടുക്കുകയും ആറ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു ഇതിന് പിന്നാലെയാണ് വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പോസ്റ്ററുകള്‍ പതിപ്പിച്ചത്. മോദിയെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ എന്നെഴുതിയ പോസ്റ്ററുകള്‍ 11 ഭാഷകളില്‍ പ്രിന്റ് ചെയ്ത രാജ്യവ്യാപകമായി പതിക്കാനാണ് ആം ആദ്മി പാര്‍ട്ടിയുടെ തീരുമാനം. ഇതുസംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളിലെയും നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ദില്ലി എ.എ.പി ചീഫും പരിസ്ഥിതി മന്ത്രിയുമായ ഗോപാല്‍ റായ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News