‘പ്രതാപന് ഇനി വാർഡിൽ പോലും സീറ്റില്ല’; തൃശൂരിൽ ടി എൻ പ്രതാപനും ഡി സി സി പ്രസിഡന്റിനുമെതിരെ പോസ്റ്റർ

കെ മുരളീധരന്റെ പരാജയത്തിന് പിന്നാലെ തൃശൂരിൽ ടി എൻ പ്രതാപനും ഡി സി സി പ്രസിഡന്റിനുമെതിരെ പോസ്റ്റർ. പ്രതാപന് ഇനി വാർഡിൽ പോലും സീറ്റില്ല, ഡി സി സി പ്രസിഡന്റ് ജോസ് വള്ളൂർ രാജി വെക്കണമെന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. തൃശൂർ ഡി സി സി ഓഫീസിന്റെ മതിലിലും പരിസരത്തുമാണ് പോസ്റ്റർ പതിച്ചത്.

ALSO READ: ‘നേതൃത്വം സംഘപരിവാറിന് നട തുറന്നുകൊടുത്തു’: തൃശൂരിൽ കോൺഗ്രസിനെതിരെ യൂത്ത് കോൺഗ്രസ്

സുരേഷ് ഗോപിയുടെ ഭൂരിപക്ഷത്തെക്കാൾ അധികം വോട്ടുകൾ യുഡിഎഫിന് നഷ്ടപ്പെട്ടതാണ് തൃശ്ശൂരിലെ കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറിക്ക് തുടക്കമിട്ടത്. ബുധനാഴ്ച രാവിലെ തൃശ്ശൂർ ഡി സി സി ഓഫീസിനു മുന്നിൽ ടി എൻ പ്രതാപനും ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂരിനും എതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. പ്രതാപന് ഇനി ഒരു വാർഡിൽ പോലും സീറ്റില്ലെന്നും ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂർ രാജിവെക്കണമെന്നും പോസ്റ്ററിൽ പറയുന്നു. സംഭവം വാർത്തയായതിനു പിന്നാലെ കോൺഗ്രസ് നേതാക്കൾ പോസ്റ്ററുകൾ നീക്കം ചെയ്തു. ഇതിന് പിന്നാലെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. തൃശ്ശൂരിലെ ജനങ്ങൾക്ക് കോൺഗ്രസിനോട് വലിയ അകൽച്ചയുണ്ടാകാൻ കാരണം കോൺഗ്രസ് നേതൃത്വം ആണ്. സംഘപരിവാറിന് തൃശ്ശൂരിൽ നട തുറന്നുകൊടുത്തത് ടി എൻ പ്രതാപനും ജോസ് വള്ളൂരുമാണെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News