കോൺഗ്രസ്സിൽ ഭിന്നത രൂക്ഷം; പാലോട് രവിയെ പുറത്താക്കാനാവശ്യപ്പെട്ട് കെപിസിസി ആസ്ഥാനത്തിനുമുന്നിൽ പോസ്റ്റർ പ്രചാരണം

തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നഗരത്തിൽ പോസ്റ്റർ പ്രചാരണം. നഗരത്തിന്റെ പല ഭാഗത്തും കെപിസിസി ആസ്ഥാനത്തിന് മുന്നിലുമായാണ് പാലോട് രാവിലെ പുറത്താക്കണമെന്നും കോൺഗ്രസ്സിനെ രക്ഷിക്കണമെന്നുമെഴുതിയ പോസ്റ്ററുകൾ പ്രചരിക്കുന്നത്.

ALSO READ: ‘ദയക്ക് അര്‍ഹനല്ല’ ആലുവയിലെ അഞ്ച് വയസുകാരിയുടെ ക്രൂര കൊലപാതകം; പ്രതിക്ക് വധശിക്ഷ

പാലോട് രവി പുനഃസംഘടന അട്ടിമറിച്ചു എന്നാരോപിച്ചാണ് പുറത്താക്കണമെന്ന ആവശ്യം. പുനഃസംഘടനയിൽ ജില്ലാ ഉപസമിതിയുടെ തീരുമാനം അട്ടിമറിച്ചു എന്നും ആരോപണമുണ്ട്. ഡിസിസിയിൽ വിഭാഗീയത രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് പോസ്റ്റർ പ്രചാരണം.

ALSO READ: ഗാസയിലെ ആശുപത്രി ശവപ്പറമ്പായി, മൃതദേഹങ്ങൾ കുന്നുകൂടുന്നു; ഇസ്രയേൽ അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കണമെന്ന് ബ്രിട്ടൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News