ഫാഷന്‍ വീക്കില്‍ ഗാസയ്ക്ക് പിന്തുണ അറിയിച്ച് പോസ്റ്റര്‍; അമ്പരന്ന് കാണികള്‍

ലാക്‌മെ ഫാഷന്‍ വീക്കിന്റെ വേദിയില്‍ ഗാസയ്ക്ക് പിന്തുണ അറിയിച്ച് പോസറ്റര്‍്. ‘ഗാസയെ വംശഹത്യയില്‍ നിന്ന് രക്ഷിക്കൂ’ എന്ന പോസ്റ്ററുമായിട്ട് മോഡലുകള്‍ റാംപില്‍ നടക്കാന്‍ തുടങ്ങുന്നതിന് മുമ്പ് ഒരു വ്യക്തി റാംപ് വാക്ക് നടത്തുകയായിരുന്നു. ഫാഷന്‍ ഡിസൈന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (എഫ്ഡിസിഐ) പങ്കാളിത്തത്തോടെ നടന്നുകൊണ്ടിരിക്കുന്ന പരിപാടിയുടെ അവസാന ദിവസമാണ് സംഭവം.

Also Read: ‘ഓപ്പറേഷന്‍ അജയ് ‘: 26 കേരളീയര്‍ കൂടി നാട്ടിലെത്തി

ഇതിനെ തുടര്‍ന്ന് ഷോ അല്‍പ്പസമയം തടസപ്പെട്ടു. ഗാസയ്ക്ക് പിന്തുണ അറിയിച്ച് റാംപ് വാക്ക് നടത്തിയ വ്യക്തിയെ കണ്ടെത്താന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയും ചെയ്തു. പേള്‍ അക്കാദമിയിലെ വിദ്യാര്‍ഥികളാണ് ഷോ അവതരിപ്പിച്ചത്.

Also Read: കുവൈത്തില്‍ ട്രാഫിക്ക് പിഴകള്‍ വര്‍ധിപ്പിക്കുന്ന കാര്യം പരിഗണനയില്‍

എന്നാല്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് എഫ്ഡിസിഐ ചെയര്‍മാന്‍ സുനില്‍ സേത്തി പറഞ്ഞു. ഫാഷന്‍ വീക്ക് സര്‍ഗ്ഗാത്മകതയുടെ പ്രദര്‍ശനം, കൈത്തറി, തുണിത്തരങ്ങള്‍, കരകൗശലം എന്നിവയുടെ പ്രോത്സാഹനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ബിസിനസിനെ പ്രോത്സാഹിപ്പിക്കാനും വേണ്ടി നടത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ഈ വേദി ഉപയോഗിക്കേണ്ടതില്ല. സദസ്സിലുള്ള തങ്ങളില്‍ മിക്കവര്‍ക്കും എഴുതിയത് വായിക്കാന്‍ പോലും കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News