ലോക്സഭാ തെരഞ്ഞെടുപ്പിൽ 18 സീറ്റ് കിട്ടിയിട്ടും തമ്മിലടി തീരാതെ സംസ്ഥാനത്തെ കോൺഗ്രസ്. തൃശൂർ ചേലക്കരയിൽ രമ്യ ഹരിദാസിനെതിരെ പോസ്റ്റർ പ്രചാരണം. ആലത്തൂരിൽ പരാജയപ്പെട്ട രമ്യാ ഹരിദാസിനെ ചേലക്കരയിലെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നതിനെതിരെയാണ് പോസ്റ്റർ. ഞങ്ങൾക്ക് ഞങ്ങളെ അറിയുന്ന ഒരു സ്ഥാനാർത്ഥി മതി ചേലക്കരയിൽ ഒരു വരുത്തി വേണ്ടേ വേണ്ട എന്നാണ് പോസ്റ്ററിലെ വാചകങ്ങൾ. ചേലക്കര ലിറ്റിൽ ഫ്ലവർ കോൺവെന്റ് സ്കൂളിന് എതിർവശത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ് ഇന്നലെ രാത്രി പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
Also Read: കുരുന്നുകൾക്കായി ഒരു വെബ്‌സൈറ്റ്; ലോകത്തിന്റെ ഏത് കോണിലിരുന്നും ശിശുക്ഷേമ സമിതിക്ക് സഹായമെത്തിക്കാം
സേവ് കോൺഗ്രസ് എന്ന പേരിലാണ് പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്. അടുത്തിടെ തൃശൂർ ഡിസിസിയിൽ ജില്ലാ ഭാരവാഹികൾക്കെതിരെ പോസ്റ്റർ പ്രചാരണവും തുടർന്ന് കയ്യാങ്കളിയും ഉണ്ടായതാണ്. ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂരിനെതിരെ നേരത്തെ ചേരിതിരിഞ്ഞ് അണികൾ പോസ്റ്റർ പ്രചാരണം നടത്തിയിരുന്നു. അതേസമയം, ഇന്ന് രാവിലെ ഡിസിസിക്ക് മുന്നിൽ വീണ്ടും പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂരിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പുതിയ പോസ്റ്റർ. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ യഥാർത്ഥപ്രതികളെ സംരക്ഷിച്ച് ജോസ് വള്ളൂരിനെ ബലി കൊടുക്കരുതെന്ന് പോസ്റ്ററിൽ പറയുന്നു.
Also Read: ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികർ സഭയ്ക്ക് പുറത്ത്; അന്ത്യ ശാസനയുമായി എറണാകുളം അങ്കമാലി അതിരൂപത
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here