തമ്മിലടി തീരാതെ കോൺഗ്രസ്; തിരുവനന്തപുരത്ത് കെ മുരളീധരൻ അനുകൂല പോസ്റ്റർ

തിരുവനന്തപുരത്ത് നഗരത്തിലാകെ കെ മുരളീധരൻ അനുകൂല പോസ്റ്റർ. നയിക്കാൻ നായകൻ വരട്ടെ എന്ന തലവാചകത്തോടെയുള്ള പോസ്റ്ററാണ് പ്രചരിക്കുന്നത്. കെപിസിസി ആസ്ഥാനത്തിന് മുന്നിലും ഡിസിസി ഓഫീസിനു മുന്നിലും പോസ്റ്റർ ഒട്ടിച്ചിട്ടുണ്ട്. കോൺഗ്രസ് പാർട്ടിയെ നയിക്കാൻ നായകനായി അങ്ങ് ഉണ്ടാകണം. എങ്ങും എപ്പോഴും ഞങ്ങളുണ്ട് അങ്ങയോടൊപ്പം.

Also Read: വീണാ ജോർജിന്റെ ഭർത്താവിന്റെ കെട്ടിടത്തിനെതിരായത് വ്യാജ പ്രചാരണം; കോണ്‍ഗ്രസിന്റേത് വികസനം മുടക്കാനുള്ള ശ്രമമെന്ന് സിപിഐഎം

തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ നിങ്ങൾ പരാജയപ്പെട്ടിരിക്കാം. പക്ഷേ വർഗീയതയ്ക്കെതിരെയുള്ള പോരാട്ടത്തിൽ നിങ്ങൾ അജയൻ എന്നും പോസ്റ്ററിൽ പറയുന്നു. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കെ മുരളീധരൻ പരസ്യ പ്രതികരണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നഗരത്തിൽ പോസ്റ്റർ പ്രചാരണം.

Also Read: നിഴൽ പോലെ അഞ്ച് വർഷം ഒപ്പം, പൊലീസുകാരെ കുറിച്ച് ധാരണ മാറ്റിത്തന്ന വ്യക്തിത്വം, അനിൽ പടിയിറങ്ങുമ്പോൾ ഓർമകളിലൂടെ കെ ടി ജലീൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News