‘മുരളീധരൻ, സുരേന്ദ്രൻ, രഘുനാഥ് എന്നിവർ കുറുവാ സംഘം’; കോഴിക്കോട് നഗരത്തിൽ ബിജെപി നേതൃത്വത്തിനെതിരെ പോസ്റ്ററുകൾ

bjp kuruva gang

ബിജെപി നേതൃത്തിനെതിരെ പോസ്റ്ററുകൾ. കോഴിക്കോട് നഗരത്തിലാണ് സേവ് ബിജെപി എന്ന പേരിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. ബിജെപിയിൽ കുറുവാ സംഘം എന്ന ആരോപണമാണ് പോസ്റ്ററിൽ. വി മുരളീധരൻ, കെ സുരേന്ദ്രൻ, പി രഘുനാഥ് എന്നിവർ കുറുവാ സംഘം എന്നാണ് ആരോപണം. നേതൃത്വത്തെ മാറ്റണമെന്നും ആവശ്യം. ബിജെപി ജില്ല കമ്മിറ്റി ഓഫീസിന്റെ ബോർഡിനു മുകളിലും പോസ്റ്റർ പ്രത്യക്ഷപ്പെട്ടു.

ബിജെപി നേതൃത്വത്തെ വിമർശിച്ചു കൊണ്ടാണ് കോഴിക്കോട് ജില്ലയിൽ നഗരങ്ങളിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. വി മുരളീധരൻ, കെ സുരേന്ദ്രൻ, പി രഘുനാഥ് എന്നിവർ കുറുവാ സംഘം എന്നാണ് പോസ്റ്ററിൽ പറയുന്നത്. ഇവരെ പുറത്താക്കി ബിജെപിയെ രക്ഷിക്കണം എന്നും പോസ്റ്ററിൽ പറയുന്നു. കോഴിക്കോട് ജില്ലയിലെ ബിജെപി ആസ്ഥാന മന്ദിരത്തിൻ്റെ ബോർഡുകളിൽ ഉൾപ്പെടെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

പാലക്കാട് തോൽവിക്ക് പിന്നാലെ വിഭാഗീയത ശക്തമായതോടെ നേതൃനിരയിൽ മാറ്റം വേണമെന്ന ആവശ്യം ശക്തമാണ്. സേവ് ബിജെപി എന്ന പേരിൽ വന്ന പോസ്റ്ററുകൾക്ക് പിന്നിൽ ഒരു വിഭാഗം ആണെന്നതാണ് സൂചന. സുരേന്ദ്രനെതിരെ നടക്കുന്ന പടയൊരുക്കത്തിൻ്റെ ഭാഗമാണ് പോസ്റ്റർ എന്നത് വ്യക്തം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News