കോൺഗ്രസിൻ്റെ ശാപം, ആർഎസ്എസ് സംഘപരിവാർ ഏജൻറ്; ടി എൻ പ്രതാപനെതിരെ തൃശൂരിൽ പോസ്റ്ററുകൾ

തൃശൂരിൽ ടി എൻ പ്രതാപനെതിരെ പോസ്റ്ററുകൾ. ഡി സി സി ഓഫീസിന് മുന്നിലും തൃശ്ശൂർ പ്രസ് ക്ലബ്ബിന് സമീപവുമാണ് ഇന്ന് രാവിലെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.സേവ് കോൺഗ്രസ് ഫോറത്തിന്റെ പേരിലാണ് പോസ്റ്ററുകൾ.

ALSO READ: കാണിക്കവഞ്ചി കുത്തിത്തുറന്നു; പത്തനംതിട്ട വെള്ളാരംകുന്ന് ദേവീക്ഷേത്രത്തിൽ മോഷണം

ടി എൻ പ്രതാപൻ കോൺഗ്രസിൻ്റെ ശാപമെന്നും ആർഎസ്എസ് സംഘപരിവാർ ഏജൻറ് പ്രതാപനെ കോൺഗ്രസിൽ നിന്നും പുറത്താക്കണമെന്നും പോസ്റ്ററിൽ പറയുന്നത്. പ്രതാപനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ആവശ്യമുണ്ട്.തെരഞ്ഞെടുപ്പ് തോൽവിയിലും ഡി സി സി യിലെ കൂട്ടത്തല്ലിലും കെ പി സി സി മൂന്നംഗ സമിതിയുടെ തെളിവെടുപ്പ് നടക്കാനിരിക്കെയാണ് പുതിയ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

ALSO READ: മദ്യലഹരിയിൽ ചേട്ടൻ അനിയനെ കുത്തിക്കൊന്നു; നാടിനെ നടുക്കിയ സംഭവം കായംകുളത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News