‘മണ്ഡലം പ്രസിഡന്റാക്കാന്‍ അരുണ്‍ നേതാക്കള്‍ക്ക് പ്രിയപ്പെട്ടതെന്തൊക്കെയോ നല്‍കി’; കെപിസിസി ഓഫീസിന് മുന്നില്‍ നേതൃത്വത്തിനെതിരെ പോസ്റ്ററുകള്‍

കെപിസിസി ഓഫീസിന് മുന്നില്‍ നേതൃത്വത്തിനെതിരെ പോസ്റ്ററുകള്‍.കെസി വേണുഗോപാല്‍  ഡി.സി.സി അധ്യക്ഷന്‍ പാലോട് രവി തുടങ്ങിയവര്‍ക്കെതിരെയാണ് പോസ്റ്റര്‍. കെപിസിസി ഓഫീസിലെ മതിലിന് മുന്നിലാണ് പോസ്റ്റര്‍ പതിച്ചത്. ദളിത് കൂട്ടായ്മ കേരളം എന്ന പേരിലാണ് പോസ്റ്റര്‍.

ആറ്റുകാല്‍ മണ്ഡലം പ്രസിഡന്റായി കാലടി അരുണിനെ തിരഞ്ഞെടുത്തതിലാണ് വിമര്‍ശനം. ബിജെപിയില്‍ നിന്ന് വന്ന് രണ്ടുകൊല്ലം ആകും മുന്നേ മണ്ഡലം പ്രസിഡന്റാക്കാന്‍ അരുണ്‍ നേതാക്കള്‍ക്ക് പ്രിയപ്പെട്ടതെന്തൊക്കെയോ നല്‍കിയെന്നാണ് പോസ്റ്ററില്‍ പറയുന്നത്.

Also Read: കാനം രാജേന്ദ്രന്റെ പൊതുദർശനത്തിൽ മാറ്റം

പട്ടികജാതിക്കാരിയായ വനിതാ നേതാവിന്റെ സ്ത്രീത്വത്തെ സോഷ്യല്‍ മീഡിയ വഴി അപമാനിച്ച ആളാണ് അരുണ്‍, അരുണിനെ മണ്ഡലം പ്രസിഡന്റാക്കാന്‍ ശുപാര്‍ശ ചെയ്തത് കെ.സി വേണുഗോപാല്‍, മണക്കാട് സുരേഷ്, വി.എസ് ശിവകുമാര്‍, നെയ്യാറ്റിന്‍കര സനല്‍, പാലോട് രവി എന്നിവരാണെന്നും പോസ്റ്ററില്‍ പറയുന്നു.

പട്ടികജാതിക്കാരനായ ഡിസിസി ഓഫീസ് സെക്രട്ടറിയെ പ്രതിപക്ഷ നേതാവിന്റെ മുന്നില്‍ വച്ച് മര്‍ദിച്ചിട്ടും പാര്‍ട്ടിയില്‍ നടപടിയില്ല എന്നും വിമര്‍ശന പോസ്റ്റിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News