അമേഠിയിൽ പ്രതിസന്ധി മുറുകുന്നു; സ്ഥാനാർഥി പ്രഖ്യാപനത്തിന് മുൻപേ റോബർട്ട് വാദ്രക്കായി പോസ്റ്ററുകൾ

അമേഠിയിൽ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രക്കായി പോസ്റ്ററുകൾ. ഗൗരി ഗഞ്ചിലെ പാർട്ടി ഓഫീസിന് മുന്നിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. റോബർട്ട് വാദ്രയെ സ്ഥാനാർഥി ആക്കണമെന്ന പോസ്റ്ററുകളും സീറ്റിന്റെ കാര്യത്തിൽ രാഹുൽ ഗാന്ധിയുടെ മൗനവും നേതൃത്വത്തെ പ്രതിസന്ധിയിൽ ആക്കിയിട്ടുണ്ട്.

Also Read;  അപർണ ദാസും ദീപക് പറമ്പോലും ഗുരുവായൂരിൽ വെച്ച്‌ വിവാഹിതരായി

കഴിഞ്ഞ ദിവസം അമേഠി സീറ്റിന്റെ കാര്യത്തിൽ രാഹുൽ ഗാന്ധിയ പരിഹസിച്ച് ബിജെപി സ്ഥാനാർഥി സ്മൃതി ഇറാനി രംഗത്ത് വന്നതിന് പിന്നാലെയാണ് റോബർട്ട് വദ്രയ്ക് വേണ്ടിയുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. “സഹോദരീഭർത്താവ് സീറ്റിൽ നോട്ടമിട്ടതോടെ രാഹുലിന് പേടിയായി. മറ്റാളുകൾ കൈവശപ്പെടുത്താതിരിക്കാൻ ബസിലെ സീറ്റിൽ ചിലർ തൂവാല ഇട്ടിട്ട് പോകുന്നത് പോലെയാണ് രാഹുൽ അമേഠി സീറ്റ് കൈവശപ്പെടുത്തിയിരിക്കുന്നതെന്നും” സ്മൃതി ഇറാനി പരിഹസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗൗരി ഗഞ്ചിലെ കോൺഗ്രസ് ഓഫീസിന് മുന്നിൽ റോബർട്ട് വാദ്രയെ സ്ഥാനാർഥി ആക്കണമെന്ന പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

Also Read: പൗരത്വ ഭേദഗതിയിൽ മൗനം വെടിയാതെ മല്ലികാർജുൻ ഖാർഗെയും

അമേഠിയിൽ സ്ഥാനാർഥി പ്രഖ്യാപനം നടത്താനിരിക്കെയുള്ള പോസ്റ്റർ പ്രചരണം നേതൃത്വത്തെ പ്രതിസന്ധിയിൽ ആക്കുന്നുണ്ട്. നേരത്തെ അമേഠി സീറ്റിന് ആഗ്രഹo പ്രകടിപ്പിച്ചു റോബർട്ട് വാദ്ര തന്നെ രംഗത്തു വരികയും ചെയ്തിരുന്നു. എന്നാൽ റോബർട്ട് വാദ്രയെ സ്ഥാനാർഥി ആക്കുന്നതിൽ മുതിർന്ന നേതാക്കൾക്ക് അടക്കം വലിയ വിയോജിപ്പാണുള്ളത്. രാഹുൽ ഗാന്ധി മൗനം പാലിക്കുന്നതും കോൺഗ്രസ് നേതൃത്വത്തെ വലിയ പ്രതിസന്ധിയിൽ ആക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News