മധ്യപ്രദേശില്‍ കമല്‍നാഥിന് അഭിനന്ദന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി! ഇഞ്ചോടിഞ്ച് പോരാട്ടം

മധ്യപ്രദേശില്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി മണിക്കൂറുകള്‍ മാത്രമാകുമ്പോള്‍ അടുത്ത മുഖ്യമന്ത്രിയായി കമല്‍നാഥിനെ ഉയര്‍ത്തിക്കാട്ടി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നതിനിടയിലാണ് കോണ്‍ഗ്രസിന്റെ തലസ്ഥാന നഗരമായ ഭോപ്പാലിലുള്ള പാര്‍ട്ടി ഓഫീസിനുമുന്നില്‍ കമല്‍നാഥിനെ അഭിനന്ദിച്ച് കൊണ്ട് പോസ്റ്ററുകള്‍ കട്ടൗട്ടുകളും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ALSO READ:  രാജസ്ഥാനില്‍ ഒരിടത്ത് സിപിഐഎമ്മിന് ലീഡ്

പോസ്റ്ററില്‍ എഴുതിയിരിക്കുന്നത് മുഖ്യമന്ത്രിയാകാന്‍ പോകുന്ന ബഹുമാന്യനായ കമല്‍നാഥിന് അഭിനന്ദനങ്ങള്‍ എന്നാണ്. മുതിര്‍ന്ന പാര്‍ട്ടി നേതാക്കളും എക്‌സ് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ അഭിനന്ദങ്ങള്‍ അറിയിച്ചു തുടങ്ങിയിട്ടുണ്ട്.

എല്ലാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കും അഭിനന്ദനങ്ങള്‍. എല്ലാ കോണ്‍ഗ്രസ് കൗണ്ടിംഗ് ഏജന്റ്മാരും ജാഗ്രതയോടെ നില്‍ക്കണം എന്നാണ് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദിഗ്വിജയ് സിംഗ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. അതേസമയം പോസ്റ്ററുകളെ കുറിച്ച് പ്രതികരിക്കാന്‍ പ്രമുഖ നേതാക്കള്‍ തയ്യാറായില്ല. പോസ്റ്ററുകള്‍ സ്ഥാപിച്ചവരോട് ചോദിക്കണമെന്നാണ് സിംഗിന്റെ പ്രതികരണം വന്നത്.

ALSO READ: ‘നവകേരള നിര്‍മിതിക്ക് എല്ലാവരും ഒന്നിച്ച് നില്‍ക്കണം’; മുഖ്യമന്ത്രി എഴുതുന്നു

പ്രതീക്ഷകള്‍ വാനോളം ആണെന്നും രാജസ്ഥാനിലും ഛത്തിസ്ഗഡിലും അധികാരം നിലനിര്‍ത്തുമെന്നും മധ്യപ്രദേശിലും തെലങ്കാനയിലും അധികാരത്തിലെത്തെുമെന്നുമാണ് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News