മാസങ്ങളായി കത്തുകള്‍ കൈമാറാതെ വീട്ടില്‍ സൂക്ഷിച്ച് പോസ്റ്റുമാന്‍; സംഭവം പാലക്കാട്

തപാലാപ്പീസിലേക്ക് വന്ന കത്തുകള്‍ മാസങ്ങളായി കൈമാറാതെ വീട്ടില്‍ സൂക്ഷിച്ച് പോസ്റ്റ്മാന്‍. പാലക്കാട് ആയിലൂര്‍ പയ്യാങ്കോട് ആണ് സംഭവം. പറയംപള്ളി സ്വദേശിനിക്ക് പിഎസ്സിയില്‍ നിന്ന് അയച്ച കത്ത് ലഭിക്കാത്തതിനെതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തായത്.

പോസ്റ്റ്ഓഫീസില്‍ ആളുകള്‍ വന്ന് തിരയുന്നതും അവരുടെ സംഭാഷണവും മറ്റും പാലക്കാട് പറയംപള്ളി സ്വദേശിനിക്ക് എം.ജി യൂണിവേഴ്‌സിറ്റിയിലെ നിയമനം സംബന്ധിച്ച് പിഎസ്സിയില്‍ നിന്ന് അയച്ച കത്ത് ലഭിക്കാത്തതിനെതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തായത്. കയറാടി പോസ്റ്റ് ഓഫീസിലെ പോസ്റ്റുമാന്‍ കണ്ടമുത്താണ് മൂന്ന് മാസത്തോളമായി കത്തുകള്‍ കൈമാറാതെ വീട്ടില്‍ സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയത്.

Also Read : യൂട്യൂബർമാർ അടയ്ക്കാനുള്ളത് 25 കോടിയോളം രൂപയെന്ന് റിപ്പോർട്ടുകൾ; ആദായ നികുതി വകുപ്പ് നടപടികൾ ആരംഭിച്ചു

പോസ്റ്റുമാനെതിരെ കഴിഞ്ഞ ദിവസം പരാതി ലഭിച്ചതിനെ തുടര്‍ന്ന് മേലുദ്യോഗസ്ഥര്‍ അന്വേഷണം നടത്തിയിരുന്നു. അപ്പോഴാണ് സബ് ഓഫീസില്‍ ചാക്കിലാക്കിയും വീട്ടില്‍ സഞ്ചികളിലാക്കിയും സൂക്ഷിച്ചിരുന്ന തപാലുകള്‍ കണ്ടെത്തിയത്. പോസ്റ്റ് ഓഫീസിനെതിരെ മുന്‍പും സമാനമായ പരാതികള്‍ ഉയന്നിരുന്നതായും ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നതായും നാട്ടുകാര്‍ പറയുന്നു

വായ്പ്പാകുടിശിക കത്തുകള്‍, എടിഎം കാര്‍ഡുകള്‍, ബാങ്ക് ചെക്കുകള്‍, ആധാര്‍ കാര്‍ഡുകള്‍, ആനുകാലികങ്ങള്‍ ഉള്‍പ്പടെയുള്ള കത്തുരുപ്പിടികളാണ് ഇയാളുടെ വീട്ടില്‍ നിന്നും കണ്ടെത്തുത്തത്. സമയബന്ധിതമായി കത്തുകള്‍ ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് നിരവധിപേര്‍ക്കാണ് പിഎസ്സി നിയമനം ഉള്‍പ്പടെയുള്ള ജോലികള്‍ നഷ്ടപ്പെട്ടത്.

ഗുരുതരമായ വീഴ്ച വരുത്തിയ പോസ്റ്റ്മാനെ നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ജോലിയില്‍ നിന്ന് മാറ്റി. പോസ്റ്റ്മാനെതിരെ പോലീസില്‍ പരാതി നല്‍കാനാണ് നാട്ടുകാര്‍ തീരുമാനം. കെട്ടിക്കിടക്കുന്ന തപാലുകള്‍ രണ്ടു ദിവസത്തിനുള്ളില്‍ ബന്ധപ്പെട്ട മേല്‍വിലാസക്കാര്‍ക്ക് എത്തിച്ച് നല്‍കുമെന്ന് തപാല്‍ വകുപ്പ് അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News