500 രൂപ കൈക്കൂലി നൽകിയില്ല, യുപിയിൽ പാസ്പോർട്ട് കീറിയെറിഞ്ഞ് പോസ്റ്റ്മാൻ; വീഡിയോ വൈറൽ ആയതോടെ നടപടി

500 രൂപ കൈക്കൂലി നൽകിയില്ല എന്ന കാരണത്തിൽ ഉത്തർപ്രദേശ് തലസ്ഥാനമായ ലഖ്നോയിൽ പാസ്പോർട്ടിലെ പേജുകൾ കീറി പോസ്റ്റ്മാൻ. അപേക്ഷകനായ യുവാവിന് പോസ്റ്റലായി വന്ന പാസ്പോർട്ടാണ് കീറിയത്. പോസ്റ്റൽ കൈമാറാൻ 500 രൂപ തനിക്ക് നൽകണമെന്നായിരുന്നു മലിഹാബാദിലെ പോസ്റ്റ്മാന്‍റെ ആവശ്യം. യുവാവ് ഇതിന് തയാറാകാതെ വന്നതോടെ പേജുകൾ കീറിയാണ് പോസ്റ്റ്മാൻ പാസ്പോർട്ട് കൈമാറിയത്. ബാർകോഡ് ഉൾപ്പെടുന്ന ബാക്ക് പേജാണ് ഇയാൾ കീറി നശിപ്പിച്ചത്.

ALSO READ; ‘മുംബൈ അധോലോക യുഗം ഇപ്പോള്‍ ദില്ലിയില്‍’ തുറന്നടിച്ച് മുഖ്യമന്ത്രി അതിഷി; മറുപടിയില്ലാതെ ബിജെപി

സംഭവത്തിന് പിന്നാലെ പോസ്റ്റ്മാനോട് ഇക്കാര്യം ചോദിക്കുന്നതിന്‍റെ വിഡിയോ പകർത്തിയിരുന്നു. ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധി പേർ ഈ പോസ്റ്റ്മാനെതിരെ പരാതിയുമായി വന്നു. ഓരോ പോസ്റ്റ് കൈമാറുന്നതിനും 100 രൂപയെങ്കിലും ഇയാൾ കൈക്കൂലിയായി വാങ്ങാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. സംഭവം വൈറലായതോടെ പോസ്റ്റൽ വകുപ്പ് വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. പോസ്റ്റ്മാനെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നാണ് പോസ്റ്റൽ വകുപ്പ് അറിയിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News