ഹമാസ് നേതാവ് യഹിയ സിൻവാർ കൊല്ലപ്പെട്ടത് അതിക്രൂരമായെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്. തലയ്ക്ക് വെടിയേറ്റതാണ് അദ്ദേഹത്തിന്റെ മരണകാരണം എന്നാണ് പോസ്റ്റ്മാർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. മരണത്തിന് ശേഷം യഹിയയുടെ കൈവിരലുകൾ മുറിച്ചെടുത്ത നിലയിലായിരുന്നു.മൃതദേഹം യഹിയയുടേത് തന്നെയാണെന്ന് സ്ഥിരീകരിക്കാനായിരുന്നു ഇതെന്നാണ് വിവരം.
ALSO READ; അതെന്താണെന്ന് നിങ്ങൾക്ക് മനസ്സിലായോ? ഇന്നത്തെ ഗൂഗിൾ ഡൂഡിലിനുമുണ്ടൊരു കഥ പറയാൻ…
യഹിയയുടെ ഒളിത്താവളത്തിന് നേരെ വെടിവെപ്പ് നടത്തിയതിന് പിന്നാലെയാണ് അവർ റെയ്ഡ് നടത്തി യഹിയയെ കൊലപ്പെടുത്തിയത്. ടാങ്ക് ഷെല്ലില്‍നിന്ന് ഉള്‍പ്പെടെ യഹിയയ്ക്ക് മറ്റ് പരിക്ക് പറ്റിയിരുന്നു.
പലസ്തീന്‍ ഗ്രൂപ്പായ ഹമാസിന്റെ പൊളിറ്റ് ബ്യൂറോ തലവനായിരുന്നു യഹിയ സിന്‍വാര്‍.തെക്കന്‍ ഗാസയില്‍ രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഇസ്രയേൽ നടത്തിയ റെയ്ഡിലാണ് യഹിയ സിന്‍വാര്‍ കൊല്ലപ്പെട്ടത്.ഇസ്രയേല്‍ ഗ്രൗണ്ട് ഫോഴ്‌സിന്റെ 828 ബ്രിഗേഡ് നടത്തിയ പരിശോധനയിലാണ് യഹിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here