മരണത്തിൽ ദുരൂഹതയെന്ന് പരാതി; സംസ്കാരം കഴിഞ്ഞ മൃതദേഹം കല്ലറയിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യും

യുവാവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന കുടുംബത്തിന്റെ പരാതിയെ തുടർന്ന് സംസ്‌കരിച്ച മൃതദേഹം കല്ലറയില്‍നിന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ തീരുമാനം. കോഴിക്കോട് തോട്ടുമുക്കത്ത് പനംപ്ലാവിൽ പുളിക്കയില്‍ തോമസിന്റെ മൃതദേഹമാണ് തിങ്കളാഴ്ച പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നത്. തോമസിന്റെ പിതാവാണ് മരണത്തിൽ ദുരൂഹതയുണ്ടെന്ന് പരാതി നൽകിയത്. പരാതിക്കുപിന്നാലെ അരീക്കോട് പൊലീസ് മൃതേദഹം പുറത്തെടുത്ത് പരിശോധന നടത്താന്‍ തീരുമാനിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ 11 മണിക്ക് അടക്കം ചെയ്ത സെമിത്തേരിയില്‍വെച്ച് തന്നെ പോസ്റ്റ്‌മോര്‍ട്ടം നടത്താനാണ് നിലവിലെ തീരുമാനം. ഇതിന് സാധ്യമായില്ലെങ്കില്‍ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി പോസ്റ്റ്‌മോര്‍ട്ടം നടത്തും.

Also Read; ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു; സംഭവം തൃശൂർ കോലഴി കൊട്ടാരം മൂകാംബിക ക്ഷേത്രത്തിൽ

നവംബര്‍ നാലിനാണ് ടിപ്പര്‍ ലോറി ഡ്രൈവറായ തോമസ് മരിച്ചത്. മരണം സ്വാഭാവികമാണെന്ന നിലയില്‍ പനംപ്ലാവ് സെന്റ് മേരീസ് ചര്‍ച്ച് സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. എന്നാല്‍, തോമസും സുഹൃത്തുക്കളുമായി സംഘര്‍ഷമുണ്ടായിരുന്നതായും തോമസിന് കാര്യമായ പരിക്കേറ്റിരുന്നതായും നാട്ടുകാര്‍ കുടുംബത്തെ അറിയിച്ചത് സംസ്‌കാരത്തിന് ശേഷമാണ്. തുടര്‍ന്ന് പിതാവ് അരീക്കോട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തുടര്‍ നടപടികളുടെ ഭാഗമായാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്.

Also Read; ഭര്‍ത്താവ് കാമുകിയെ തേടി പോയി; വിവരം അറിഞ്ഞ ഭാര്യ ആത്മഹത്യ ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News