സിനിമ സീരിയൽ താരം ദിലീപ് ശങ്കറിന്റെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടത്തിനുശേഷം എറണാകുളത്തേക്ക് കൊണ്ടുപോകും. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണത്തിലും വ്യക്തത വരികയുള്ളൂ.
കഴിഞ്ഞ ദിവസം സ്വകാര്യ ഹോട്ടലിൽ നിന്ന് മൃതദേഹം കണ്ടെത്തുമ്പോൾ രണ്ട് ദിവസത്തിലധികം പഴക്കമുണ്ടെങ്കിലും അസ്വാഭാവികതയൊന്നും പരിശോധനയിൽ കണ്ടെത്തിയിരുന്നില്ല. കരൾ രോഗത്തിനുള്ള മരുന്നും രണ്ട് മദ്യകുപ്പികളും മുറിയിൽ ഉണ്ടായിരുന്നതായും പൊലീസ് അറിയിച്ചിരുന്നു.
ALSO READ; ഉമാ തോമസിൻ്റെ അപകടം: പൊലീസ് കേസടുത്തു
തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലാണ് ഇന്നലെ ദിലീപിൻ്റെ മൃതദേഹം കണ്ടെത്തിയത്. നാല് ദിവസം മുമ്പ് ദിലീപ് ഹോട്ടലിൽ മുറിയെടുത്തുവെന്നാണ് വിവരം.സീരിയൽ അഭിനയത്തിനായാണ് ഇദ്ദേഹം ഹോട്ടലിൽ മുറിയെടുത്തത് എന്നാണ് വിവരം. എന്നാൽ കഴിഞ്ഞ ദിവസം ഒപ്പം അഭിനയിക്കുന്നവർ ദിലീപിനെ ഫോണിൽ വിളിച്ചിരുന്നെങ്കിലും കിട്ടിയിരുന്നില്ല. തുടർന്നാണ് ഹോട്ടലിൽ എത്തി അന്വേഷിച്ചത്.
ഹോട്ടൽ ജീവനക്കാരുമായി മുറിയുടെ ജനാലകൾ തുറന്ന് പരിശോധിച്ചപ്പോൾ മരണപ്പെട്ട നിലയിൽ ദീലീപിനെ കണ്ടെത്തുകയായിരുന്നു. തറയിൽ കിടന്ന നിലയിലായിരുന്നു മൃതദേഹം.മുറി അകത്തുനിന്ന് പൂട്ടിയിരുന്നു. കരൾ രോഗത്തിനുള്ള മരുന്നും രണ്ട് മദ്യകുപ്പികളും മുറിയിൽ ഉണ്ടായിരുന്നതായും മരണത്തിൽ അസ്വാഭാവികതയില്ലന്നുമാണ് പ്രാഥമിക വിവരമെന്ന് പോലീസ് അറിയിച്ചു. സ്ഥലത്ത് വിരലടയാള വിദഗ്ധരും പരിശോധന നടത്തിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here