കാണാതായ സുഭദ്ര എന്ന വയോധികയുടെ പോസ്റ്റ്മോർട്ടം ഇന്ന്

Subhadhra murder

എറണാകുളം കടവന്ത്രയിൽ നിന്നും കാണാതായ സുഭദ്ര എന്ന വയോധികയുടെ പോസ്റ്റ്മോർട്ടം ഇന്ന്. രാവിലെ 11 മണിയോടെ ആലപ്പുഴ മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം നടക്കുക. ഫോറൻസിക് വിഭാഗത്തിലെ പ്രത്യേക ടീമാണ് പോസ്റ്റ്മോർട്ടം നടത്തുന്നത്. മൃതദേഹത്തിന്റെ കാലപ്പഴക്കവും മരണകാരണവും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലൂടെ ഇന്ന് വ്യക്തമാകും.

Also Read: വാഹനത്തിന് സൈഡ് നൽകിയില്ല എന്ന് ആരോപണം; ഓട്ടോ ഡ്രൈവറായ പഞ്ചായത്ത് അംഗത്തിനും മകൾക്കും മർദ്ദനം

ദമ്പതികളായ മാത്യൂസും ശര്‍മിളയുമാണ് ആണ് കൊലപാതകത്തിന് പിന്നിലെന്ന് സൂചന. മൃതദേഹം പുറത്തെടുത്ത ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. സ്വർണത്തിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് നിഗമനം. ആഗസ്റ്റ് നാലാം തീയതിയാണ് 73 വയസുള്ള സുഭദ്രയെ കാണാതായത്. ഈ കേസുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുന്ന പ്രതികളെ ഉടൻ പിടികൂടാൻ കഴിയുമെന്ന് പോലീസ് പറഞ്ഞു.

Also Read: വയറുനിറഞ്ഞപ്പോൾ തനി ഗുണ്ടായിസം: മഹാരാഷ്ട്രയിൽ ഭക്ഷണം കഴിച്ചതിന്റെ പണമടക്കാൻ ആവശ്യപ്പെട്ട വെയിറ്ററെ തട്ടിക്കൊണ്ട് പോയി ബന്ദിയാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News