കാട്ടാന മറിച്ചിട്ട പനമരം ദേഹത്ത് വീണ് മരിച്ച വിദ്യാർത്ഥിനിയുടെ പോസ്റ്റ്മോർട്ടം ഇന്ന്

kothamangalam-accident-death

കോതമംഗലത്ത് കാട്ടാന മറിച്ചിട്ട പനമരം ദേഹത്ത് വീണ് മരിച്ച എൻജിനീയറിങ് വിദ്യാർത്ഥിനിയുടെ പോസ്റ്റ്മോർട്ടം ഇന്ന്. കോതമംഗലം എംഎ എന്‍ജിനീയറിംഗ് കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനി ആന്‍മേരിയാണ് മരിച്ചത്. പരിക്കേറ്റ സുഹൃത്ത് അടിവാട് സ്വദേശി അല്‍ത്താഫ് ചികിത്സയിൽ തുടരുന്നു. ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ കാട്ടാന പിഴുതിട്ട പനമരം ഇരുവരുടെയും ദേഹത്തേക്ക് വീഴുകയായിരുന്നു.

ALSO READ; ‘വയനാടിനെ പറ്റി ഒരക്ഷരം മിണ്ടരുത്’, സുരേഷ് ഗോപി കഥകളി പദങ്ങൾ കാണിക്കും; വിമർശിച്ച് ഡോ. ജോൺ ബ്രിട്ടാസ് എം പി

പാലക്കാട് കഞ്ചിക്കോട് സ്വദേശിനിയാണ് മരിച്ച ആന്‍ മേരി. വൈകിട്ട് ആറ് മണിയോടെയാണ് അപകടം. ഇരുവരെയും ഉടന്‍ തന്നെ കോതമംഗലത്തെ സ്വകാര്യ ആശുപത്രയില്‍ എത്തിച്ചെങ്കിലും പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ അല്‍ത്താഫ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

news summery: Postmortem of an engineering student who died after a palm tree fell on her body in Kothamangalam today. Annemarie, a third year student of Kothamangalam MA Engineering College was the victim of this tragic accident.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News