സുഭദ്രയുടെ മൃതദേഹം നാളെ പോസ്റ്റ്മോർട്ടം നടത്തും

SUBHADRA

എറണാകുളം കടവന്ത്രയിൽ നിന്നും കാണാതായ സുഭദ്ര എന്ന വയോധികയുടെ മൃതദേഹം നാളെ പോസ്റ്റ്മോർട്ടം നടത്തും. ആലപ്പുഴ കലവൂരിൽ നിന്നാണ് രഹസ്യമായി മറവുചെയ്ത നിലയിൽ ഇവരുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. ഒരുമാസം മുൻപ് ഇവരെ കൊലപ്പെടുത്തി മൃതദേഹം മറവ് ചെയ്തു എന്ന് സംശയിക്കുന്ന കാട്ടൂർ സ്വദേശിയായ മാത്യുവിനും ഭാര്യക്കുമായി പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റി. നാളെ രാവിലെയാണ് പോസ്റ്റ്മോർട്ടം നടക്കുക.

Also read:വയനാട് ദുരിതബാധിതരെ ചേര്‍ത്തണച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കി

ദമ്പതികളായ മാത്യൂസും ശര്‍മിളയുമാണ് ആണ് കൊലപാതകത്തിന് പിന്നിലെന്ന് സൂചന. മൃതദേഹം പുറത്തെടുത്ത ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. സ്വർണത്തിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് നിഗമനം. ആഗസ്റ്റ് നാലാം തീയതിയാണ് 73 വയസുള്ള സുഭദ്രയെ കാണാതായത്. തുടർന്ന് ആറാം തീയതി സുഭദ്രയുടെ മകൻ കടവന്ത്ര പൊലീസിൽ പരാതി നല്കുകയാണുണ്ടായത്. അന്വേഷണത്തിൽ എട്ടാം തീയതി സുഭദ്ര ആലപ്പുഴ കാട്ടൂർ കോർത്തശ്ശേരിയിൽ എത്തിയതായി കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം ഇവിടെയുണ്ടെന്ന് കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ കാട്ടൂർ കോർത്തശേരിയിലെ വാടകവീട്ടിലെ ദമ്പതികൾ ഒളിവിലാണ്. പ്രതികളെന്ന് സംശയിക്കുന്ന മാത്യുസും ശർമിളയും പൊലീസ് സ്റ്റേഷനിൽ ഹാജരാകാം എന്നായിരുന്നു അറിയിച്ചത്. എന്നാൽ പിന്നീട് ഇവർ ഒളിവിൽ പോകുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News