താനൂർ ബോട്ട് അപകടം, പോസ്റ്റ്മോർട്ടം പൂർത്തിയായി

മലപ്പുറം താനൂർ ബോട്ട് അപകടത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. 22 പേരാണ് അപകടത്തിൽ മരിച്ചത്.

ഇന്നലെ രാത്രിയിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്ന് പോസ്റ്റ്മോർട്ടം നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശം നൽകിയിരുന്നു. രാവിലെ 10 മണിക്കുള്ളിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കാനും മന്ത്രി നിർദ്ദേശം നൽകിയിരുന്നു. ഇതിനായി തൃശൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള ഡോക്ടർമാരുടെ സേവനാം ലഭ്യമാക്കി. തിരൂര്‍, തിരൂരങ്ങാടി, പെരിന്തല്‍മണ്ണ, മലപ്പുറം ആശുപത്രികളിലും മഞ്ചേരി മെഡിക്കല്‍ കോളേജിലും പോസ്റ്റുമോര്‍ട്ടം നടത്തി.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ അല്പസമയത്തിനകം അപകടസ്ഥലം സന്ദർശിക്കും. മന്ത്രിമാരായ വീണാ ജോർജും ആന്റണി രാജുവും ഒപ്പമുണ്ടാകും. മരിച്ചവരുടെ വീടുകൾ മുഖ്യമന്ത്രി സന്ദർശിക്കും. അപകടം നടന്നയുടനെത്തന്നെ സ്ഥലത്തെ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മന്ത്രിമാരായ മുഹമ്മദ് റിയാസും അഹമ്മദ് ദേവർക്കോയിലും നേരത്തെതന്നെ താനൂരിലെത്തിയിരുന്നു. അപകടത്തിൽ 22 പേർ മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News