ജമ്മു കശ്മീരില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന്

ജമ്മു കശ്മീരില്‍ വാഹനാപകടത്തില്‍ മരിച്ച നാല് മലയാളികളുടെയും പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് നടക്കും. പാലക്കാട് സ്വദേശികളായ സുധീഷ്, അനില്‍, രാഹുല്‍, വിഘ്നേഷ് എന്നിവരാണ് കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ മരിച്ചത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന രാജേഷ്, അരുൺ, മനോജ്‌ എന്നിവർ പരുക്കേറ്റ് ആശുപത്രിയിൽ തുടരുന്നു. ഇവരിൽ മനോജിന്റെ നില ഗുരുതരമാണ്. മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കാനും, പരുക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പുവരുത്താനും സർക്കാർ തലത്തിൽ ജമ്മുകശ്മീർ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്. എഐഎംഎ അടക്കമുള്ള മലയാളി സംഘടനകളും സഹായം ഉറപ്പാക്കാൻ രംഗത്തുണ്ട്.

Also Read; വൈക്കം സത്യാഗ്രഹം ചരിത്ര കോൺഗ്രസ് ബഹിഷ്കരിച്ച് കോൺഗ്രസ് പ്രവർത്തകർ

ശ്രീനഗർ –ലേ ദേശീയപാതയിൽ വച്ചു ഇവര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം നഷ്ടപ്പെട്ടു മലയിടുക്കിലേക്ക് മറിഞ്ഞായിരുന്നു അപകടമുണ്ടായത്. അപകടത്തില്‍പ്പെട്ട വാഹനത്തില്‍ എട്ടുപേരാണ് യാത്ര ചെയ്തിരുന്നത്. ഡ്രൈവര്‍ ഒഴികെ ഏഴുപേരും മലയാളികളായിരുന്നു. റോഡില്‍ നിന്നും ഏറെ താഴെയുള്ള കൊക്കയിലേക്കാണ് വാഹനം മറിഞ്ഞത്. ചിറ്റൂര്‍ സ്വദേശികളായ സുധീഷ്, അനില്‍, രാഹുല്‍, വിഘ്‌നേഷ്, ഡ്രൈവർ ജമ്മു സ്വദേശി അജാസ് അഹമ്മദ് ഷാ എന്നിവരാണ് മരിച്ചത്.

Also Read; റയിൽവേയുടെ ഇരുമ്പ് മോഷ്ടിച്ച കേസിൽ യൂത്ത് കോൺഗ്രസ് നേതാവുൾപ്പടെ 3 പേര് അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News