ടാന്‍ അടിച്ച് മുഖം കരിവാളിച്ചോ? ചര്‍മ്മം തിളങ്ങാന്‍ ഉരുളക്കിഴങ്ങുകൊണ്ട് ഫേസ്പാക്ക്

ചൂടു കാരണം പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോള്‍. സണ്‍സ്‌ക്രീം തേച്ചാലും തിരിച്ചു കയറുമ്പോള്‍ ചര്‍മ്മം ടാന്‍ അടിക്കും. ചര്‍മ്മത്തിലെ ടാന്‍ ഒഴിവാക്കാന്‍ പറ്റിയ ഐറ്റം നമ്മുടെ കൈയ്യില്‍ തന്നെയുണ്ട്. മികച്ച ആന്റി ഓക്‌സിഡന്റുകളുടെ കലവറയാണ് നമ്മുടെ ഉരുളക്കിഴങ്ങ്. ഇവയ്ക്ക് സൂര്യരശ്മികള്‍ കാരണം ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ടാന്‍ ഇല്ലാതാക്കാന്‍ കഴിയും.

തക്കാളി പിഴിഞ്ഞ് ഉരുളക്കിഴങ്ങിന്റെ നീരിലേക്ക് ചേര്‍ത്ത് മുഖത്ത് 10 മിനിറ്റ് നേരം പുരട്ടുക. മുഖക്കുരു, മുഖത്തെ പാടുകള്‍ എന്നിവ മാറാന്‍ ഇത് ഫലപ്രദമാണ്. ആവശ്യമെങ്കില്‍ ഇതിലേക്ക് അല്‍പം തേനും ചേര്‍ക്കാം.

Also Read: രാത്രിയിൽ വാഷിങ് മെഷീൻ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? മുന്നറിയിപ്പുമായി കെഎസ്ഇബി

ചര്‍മ്മം തിളങ്ങാനും ടാന്‍ ഇല്ലാതാക്കനും ഉരുളക്കിഴങ്ങും തേനും ഉപയോഗിച്ച് പാക്ക് ഉണ്ടാക്കാം. ഉരുളക്കിഴങ്ങിന്റെ നീര് എടുത്തശേഷം അതിലേക്ക് തേന്‍ ചേര്‍ക്കുക. ഇത് മുഖത്തു തേച്ച് 10 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. ഉരുളക്കിഴങ്ങിന്റെ നീര് ചര്‍മത്തിലെ ടാന്‍ ഒഴിവാക്കാന്‍ സഹായിക്കും. ആഴ്ചയില്‍ രണ്ടുതവണ ഇത് ആവര്‍ത്തിക്കുന്നത് മുഖം തിളങ്ങാന്‍ സഹായിക്കും.

രണ്ട് സ്പൂണ്‍ നാരങ്ങാനീര് ഉരുളക്കിഴങ്ങ് നീരില്‍ ചേര്‍ത്ത് പാക് ഉണ്ടാക്കി മുഖത്ത് പുരട്ടിയശേഷം 10 മിനിറ്റ് കഴിഞ്ഞ് സ്‌ക്രബ് ചെയ്തു കഴുകിക്കളയാം. നാരങ്ങാനീരില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ചര്‍മം തിളങ്ങാന്‍ ഫലപ്രദമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News