ഇന്ന് ഈവനിങ് സ്നാക്കായി എന്താണ് ഉണ്ടാക്കുന്നത്? ഇപ്പോഴും കൺഫ്യൂഷനാണോ? എങ്കിലൊരു ഉരുളക്കിഴങ്ങ് ഫ്രൈ ഉണ്ടാക്കി നോക്കിയാലോ? കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന ഈ സ്നാക്ക് ചോറിനൊപ്പവും കഴിക്കാം. എങ്കിൽ പിന്നെ ഉണ്ടാക്കി നോക്കിയാലോ? ഇതാ റെസിപ്പി!
ആവശ്യമായ ചേരുവകൾ;
ഉരുളക്കിഴങ്ങ്- ആവശ്യത്തിന്
എണ്ണ- ആവശ്യത്തിന്
കടുക്- ഒരു നുള്ള്
ജീരകം- കാൽ ടീസ്പൂൺ
ഗരം മസാല- ഒരു ടീസ്പൂൺ
മഞ്ഞൾ പൊടി- ഒരു ടീസ്പൂൺ
മുളകുപൊടി- ഒരു ടീസ്പൂൺ
വെളുത്തുള്ളി- ഒരു പിടി
ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ആദ്യമായി ഉരുളക്കിഴങ്ങ് കഴുകി നീളത്തിൽ അരിഞ്ഞെടുക്കുക.
ഇനിയൊരു ഒരു ചീനച്ചട്ടി അടുപ്പത്ത് വെച്ച് ചൂടാക്കുക. ശേഷം വെളിച്ചെണ്ണ ഒഴിക്കാം. ഇത് ചൂടായി വരുമ്പോൾ കടുകും, ജീരകവും ഇട്ട് പൊട്ടിച്ചെടുക്കുക. പിന്നീട് ഒരു പിടി അളവില്‍ വെളുത്തുള്ളി കൂടി ചേര്‍ത്തു കൊടുക്കണം. ഇത് നല്ലരീതിയിൽ ഇളക്കണം. ഏകദേശം ഇത് മൂത്ത് വരുമ്പോൾ അരിഞ്ഞു വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ഇതിലേക്ക് ചേർത്ത് കൊടുക്കാം. ഉരുളക്കിഴങ്ങ് ചേർത്തതിന് പിന്നാലെ ആവശ്യത്തിന് ഉപ്പ് കൂടി കൂടി ചേർത്ത് കൊടുക്കണം.ഇനിയിത് വേവിക്കാം.
കിഴങ്ങ് നല്ലതു പോലെ വെന്തു തുടങ്ങുമ്പോൾ ഒരു ടീസ്പൂണ്‍ അളവില്‍ മുളകുപൊടി, കാല് ടീസ്പൂണ്‍ മഞ്ഞള്‍ പൊടി, കാല് ടീസ്പൂണ്‍ ജീരകം പൊടിച്ചത്, ഗരം മസാല എന്നിവ ചേര്‍ക്കാം.ഇനി പാത്രം വീണ്ടും അടച്ചുവെച്ച് വേവിക്കണം. ഏറ്റവും ഒടുവിലായി അൽപ്പം കറിവേപ്പില കൂടി ഇതിലേക്ക് ചേർക്കാം.ഇനിയിത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. മല്ലിയില അടക്കം വിതറി ഇത് അലങ്കരിക്കാം.ഇതോടെ സ്വാദൂറും പൊട്ടറ്റോ ഫ്രൈ റെഡി. സോസടക്കം കൂട്ടി ഇതിനി കഴിക്കാം.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here