ഏത് വിഭവത്തിന്റെ കൂടെയും ചേരും; വെറും അഞ്ച് മിനിറ്റിൽ തയ്യാറാക്കാവുന്ന കറി ഇതാ…

ഏതൊരു ഭക്ഷണത്തിന്റെ കൂടെയും കിടിലൻ രുചിയിൽ കഴിക്കാവുന്ന പൊട്ടാറ്റോ മസാല എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം…

ചേരുവകൾ:

ഉരുളക്കിഴങ്ങ് :- 3 എണ്ണം
സവാള :- 1 എണ്ണം
പച്ചമുളക് :- 2 എണ്ണം
ഇഞ്ചി :- 1ടേബിൾ സ്പൂൺ
തക്കാളി :- 2 എണ്ണം
മഞ്ഞൾപ്പൊടി :- 1 ടീസ്പൂൺ
മുളകുപൊടി :- 2 ടീസ്പൂൺ
മല്ലിയില
ഉപ്പ്‌
എണ്ണ

Also read:വെറും നാല് ചേരുവകൾ മതി, അഞ്ച് മിനിറ്റിൽ ഒരു കിടിലൻ ബ്രേക്ഫാസ്റ്റ് റെഡി

ഉണ്ടാക്കുന്ന വിധം:

ഉരുളക്കിഴങ്ങ് വേവിച്ച് നന്നായി ഉടച്ചെടുക്കുക. ശേഷം ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി സവാള ഇട്ട് പച്ചമണം മാറുന്നത് വരെ വഴറ്റുക. ഇതിലേക്ക് പച്ചമുളക്, ഇഞ്ചി എന്നിവ ചേർത്ത് വഴറ്റുക. ശേഷം മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് അരിഞ്ഞ് വച്ചിരിക്കുന്ന തക്കാളി ചേർത്ത് വഴറ്റി എണ്ണ തെളിഞ്ഞാൽ ഉരുളക്കിഴങ്ങു ചേർക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക. ഏറ്റവും അവസാനം ഇതിലേക്ക് മല്ലിയില അരിഞ്ഞത് ചേർത്ത് തീ ഓഫ് ചെയ്യുക. ഉരുളക്കിഴങ്ങ് മസാല തയാർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News