ഒരു ഉരുളക്കിഴങ്ങും സവാളയും മാത്രം മതി; ചപ്പാത്തിക്കൊപ്പം കഴിക്കാം ഒരു കിടിലന്‍ കറി

ഒരു ഉരുളക്കിഴങ്ങും ഒരു സവാളയും മാത്രം മതി, ചപ്പാത്തിക്കൊപ്പം കഴിക്കാം ഒരു കിടിലന്‍ കറി. വെറും പത്ത് മിനുട്ടിനുള്ളില്‍ കിടിലന്‍ മസാല കറി തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

ഉരുളകിഴങ്ങ് 1 എണ്ണം

സോയ ചങ്ക്സ് 50 ഗ്രാം

ഗ്രീന്‍ പീസ് ½ കപ്പ്

ചിരകിയ തേങ്ങ 1 കപ്പ്

ചെറിയ ഉള്ളി 8 എണ്ണം

സവാള 1 എണ്ണം

തക്കാളി 1

പച്ചമുളക് 3 എണ്ണം

ഇഞ്ചി 1 ടേബിള്‍സ്പൂണ്‍

വെളുത്തുള്ളി 1 ടേബിള്‍സ്പൂണ്‍

മഞ്ഞള്‍ പൊടി ½ ടീസ്പൂണ്‍

മല്ലിപൊടി 2 ടീസ്പൂണ്‍

മുളക് പൊടി 1 ½ ടീസ്പൂണ്‍

ഗരം മസാല ½ ടീസ്പൂണ്‍

തേങ്ങാക്കൊത്ത്

വെളിച്ചെണ്ണ – ആവശ്യത്തിന്

കറിവേപ്പില – ആവശ്യത്തിന്

ഉപ്പ്- ആവശ്യത്തിന്

വെള്ളം – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം നാളികേരം വറുത്തെടുക്കാന്‍ ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി ചിരകിയ തേങ്ങയും 3 ചെറിയ ഉള്ളിയും ചേര്‍ത്ത് ബ്രൗണ്‍ നിറമാകുന്നു വരെ വറുക്കുക.

തേങ്ങ ബ്രൗണ്‍ നിറമായാല്‍ ഇതിലേക്ക് മഞ്ഞള്‍ പൊടി,മല്ലിപൊടി , മുളക് പൊടി എന്നിവ കൂടി ചേര്‍ത്ത് വറുത്തെടുക്കുക.

ഈ തേങ്ങാ കൂട്ട് തണുത്തു വന്നാല്‍ വെള്ളം ചേര്‍ക്കാതെ അരച്ച് വെക്കണം.

Also Read : സിംപിളാണ് ടേസ്റ്റിയും; ഞൊടിയിലുണ്ടാക്കാം കുട്ടിപ്പട്ടാളത്തിനിഷ്ടപ്പെടും മുട്ടമാല

സോയാചങ്ക്സ് തിളച്ച വെള്ളത്തില്‍ ഇട്ടു രണ്ടു മിനിറ്റ് തിളപ്പിച്ച ശേഷം തണുത്ത വെള്ളത്തില്‍ ഇട്ടു കഴുകി പിഴിഞ്ഞ് എടുത്തു വെക്കണം.

ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി ഉരുളക്കിഴങ്ങു മുറിച്ചത് ചേര്‍ത്ത് ഒന്ന് വറുത്തെടുക്കണം.

ഉരുളക്കിഴങ്ങു വറുത്തു കോരിയ അതേ വെളിച്ചെണ്ണയിലേക്കു സോയ ചങ്ക്സ് കൂടി ചേര്‍ത്ത് വറുത്തു മാറ്റിവെക്കണം.

അതേ പാനില്‍ കുറച്ചു വെളിച്ചെണ്ണ കൂടി ഒഴിച്ച് ചൂടായാല്‍ ഇഞ്ചി, വെളുത്തുള്ളി, സവാള, പച്ചമുളക് ,കറി വേപ്പില എന്നിവ ചേര്‍ത്ത് ഒന്ന് വഴന്നു വരുമ്പോള്‍ തേങ്ങാകൊത്തു കൂടി ചേര്‍ത്ത് വഴറ്റുക

.ഉപ്പ് കൂടി ചേര്‍ക്കാം ഈ സമയത്ത്. ശേഷം സവാളയിലിക്കു മഞ്ഞള്‍ പൊടി, മല്ലിപൊടി, മുളക് പൊടി എന്നിവ ചേര്‍ത്ത് ഒന്ന് വഴറ്റിയ ശേഷം തക്കാളി കൂടി ചേര്‍ത്ത് വഴറ്റണം.

തക്കാളി വഴന്നു വന്നാല്‍ വറുത്തെടുത്ത ഉരുളക്കിഴങ്ങും സോയാചങ്ക്സും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് പാന്‍ ഒന്ന് മൂടി വെച്ച് വേവിക്കാം .ഉരുളക്കിഴങ്ങു പകുതി വേവായാല്‍ ഗ്രീന്‍പീസ് കൂടി ചേര്‍ത്ത് വേവിക്കണം.

Also Read : പുളിയും പച്ചമുളകും മാത്രം മതി; ഇങ്ങനെ ചമ്മന്തി അരച്ചാല്‍ ഒരുപറ ചോറുണ്ണാന്‍ കറികളൊന്നും വേണ്ട !

എല്ലാം വെന്തു വന്നാല്‍ വറുത്തരച്ച തേങ്ങയും ഉപ്പും കൂടി ചേര്‍ത്ത് മിക്സ് ചെയ്ത ശേഷം ഒന്ന് കൂടി പാന്‍ അടച്ചു വെക്കാം.

ഇനി പാന്‍ തുറന്നു ഗരം മസാല കൂടി ചേര്‍ത്ത് ഇളക്കിയ ശേഷം കറി സ്റ്റൗവില്‍ നിന്നും മാറ്റാം.

ഒരു ചെറിയ പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി ചെറിയ ഉള്ളിയും വേപ്പിലയും ചേര്‍ത്ത് മൂപ്പിച്ചു മസാല കറിയിലേക്കു ചേര്‍ത്ത് കൊടുക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News