സൗന്ദര്യം നിലനിർത്താൻ ഉരുളക്കിഴങ്ങ് ബെസ്റ്റാ; അറിയാം ഗുണങ്ങൾ

ഉരുളകിഴങ്ങ് കൊണ്ട് മുഖ സൗന്ദര്യം വർദ്ധിപ്പിക്കാം. സൺ ടാൻ കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് ഈ ഉരുളക്കിഴങ്ങ് പൊടികൈ വളരെ ഉപയോഗപ്രദമാണ്. മികച്ച ആന്റി ഓക്സിഡന്റുകളുടെ കലവറയാണ്ഉരുളക്കിഴങ്ങ്, നല്ലൊരു ബ്ലീച്ചിങ് ഏജന്റായി പ്രവർത്തിക്കാനും ഇതിനു സാധിക്കും.

ALSO READ: സുവർണക്ഷേത്രത്തിലേക്ക് കയറുൽപ്പന്നങ്ങൾ; കരാർ നേടി കയര്‍ഫെഡ്

ചര്‍മ്മത്തെ തിളക്കമുള്ളതും ടാന്‍ റിമൂവ് ചെയ്യാനും ഉരുളക്കിഴങ്ങും തേനും ഉപയോഗിച്ച് ഉണ്ടാക്കുന്ന പാക്ക് വളരെ ഫലപ്രദമാണ്. ഉരുളക്കിഴങ്ങിന്റെ നീര് എടുത്തശേഷം അതിലേക്ക് തേൻ ചേർക്കുക. ഇത് മുഖത്തു തേച്ച് 10 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയാം. ഉരുളക്കിഴങ്ങിന്റെ നീര് ചർമത്തിലെ ടാൻ ഒഴിവാക്കാൻ ഹെൽപ് ചെയ്യും. ആഴ്ചയിൽ രണ്ടുതവണ ചെയ്യുന്നത് മുഖം സുന്ദരമാക്കും.

ഉരുളക്കിഴങ്ങിന്റെ നീരിലേക്ക് തക്കാളി പിഴിഞ്ഞത് ചേർത്ത് മുഖത്ത് ഇടുന്നതും നല്ലതാണ്. ഇത് 10 മിനിറ്റ് കഴിഞ്ഞ് വാഷ് ചെയ്യണം . മുഖക്കുരു, മുഖത്തെ പാടുകൾ എന്നിവ മാറാൻ ഇത് സഹായിക്കും.

രണ്ട് സ്പൂൺ നാരങ്ങാനീര് ഉരുളക്കിഴങ്ങ് നീരിൽ ചേർത്ത് പാക് ഉണ്ടാക്കി മുഖത്ത് പുരട്ടിയശേഷം 10 മിനിറ്റ് കഴിഞ്ഞ് സ്‌ക്രബ് ചെയ്തു കഴുകിക്കളയാം.ചർമം തിളക്കമുള്ളതാക്കാൻ ഇത് സഹായിക്കും.

ALSO READ: ആ സിനിമയുടെ ലൊക്കേഷനില്‍ ഒരു പൊട്ടിന്റെ പേരില്‍ മമ്മൂട്ടി എന്നോട് ദേഷ്യപ്പെട്ടു; ഒടുവില്‍ സംവിധായകനാണ് അന്ന് രക്ഷപ്പെടുത്തിയത്: ലാല്‍ജോസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News