ലഞ്ച് ബോക്സ് ഒരുക്കാം പൊട്ടറ്റോ റൈസ് പുലാവ് കൊണ്ട്..!

എന്നും ലഞ്ച് ബോക്സിൽ ചോറ് നൽകുന്നതിൽ കുട്ടികൾ പരാതി പറയുകയാണോ. എളുപ്പത്തിൽ വ്യത്യസ്തവും ആരോഗ്യകരവുമായ ഒരു പുലാവ് കൊണ്ട് ലഞ്ച് ബോക്സ് ഒരുക്കിയാലോ.

Also Read: പുതിയ വാഹനത്തിന് ഇനി രണ്ടു ദിവസത്തിനകം രജിസ്‌ട്രേഷന്‍; അറിയാം ഈ കാര്യങ്ങള്‍

ആവശ്യമായ ചേരുവകൾ

ബസ്മതി അരി- 2 ഗ്ലാസ്സ്
ഉരുളക്കിളങ്ങ് – 3 വലുത്
സവാള- 1 വലുത്
പച്ചമുളക്- 3 എണ്ണം
കാരറ്റ്- 1 എണ്ണം
വെളുത്തുള്ളി- 3 അല്ലി
നെയ്യ് – 2-3 ടേബിള്‍ സ്പൂണ്‍
സണ്‍ ഫ്‌ളവര്‍ ഓയില്‍- 1 ടേബിള്‍ സ്പൂണ്‍
മല്ലിയില അരിഞ്ഞത്- 3 ടേബിള്‍ സ്പൂണ്‍
ഉപ്പ-് ആവശ്യത്തിന്
മല്ലിപ്പൊടി- 1 ടീ സ്പൂണ്‍
മുളകുപൊടി -1 ടീ സ്പൂണ്‍
ഗരംമസാല- 1 അര ടീസ്പൂണ്‍
കുരുമുളക് പൊടി- 1 ടീ സ്പൂണ്‍
മഞ്ഞള്‍പൊടി- 1/4 ടീ സ്പൂണ്‍
വിനാഗിരി- 1 ടീ സപൂണ്‍
ഏലയ്ക്ക- 2
കറുകപ്പട്ട- ഒരു ചെറിയ കഷണം
ഗ്രാമ്പൂ- 3
കറുവയില-2
നെയ്യ്- 1 ടേബിള്‍ സ്പൂണ്‍
ഉപ്പ്- പാകത്തിന്

Also Read: ‘മഞ്ഞുമ്മല്‍ ബോയ്‌സി’നു പിന്നാലെ ചര്‍ച്ചയായി മോഹന്‍ലാല്‍ ചിത്രം ‘ശിക്കാര്‍’

പാകം ചെയ്യുന്ന വിധം

നാല് ഗ്ലാസ് വെള്ളം ഏലയ്ക്ക, കറുകപ്പട്ട, ഗ്രാമ്പൂ, കറുകയില എന്നിവയിട്ട് തിളപ്പിക്കുക. അതിലേയ്ക്ക് ഒരു സ്പൂണ്‍ നെയ്യും ചേര്‍ക്കണം. അതിലേക്ക് കഴുകി വെച്ചിരിക്കുന്ന ബസ്മതി അരി ഇട്ട് 15 മിനിറ്റ് വേവിക്കണം. തീയണച്ച് വെള്ളം മാറ്റി ചോറ് തണുക്കാന്‍ മാറ്റി വെയ്ക്കണം.

ഒരു പാനില്‍ ഒരു ടേബിള്‍ സ്പൂണ്‍ നെയ്യ്, ഒരു ടേബിള്‍ സ്പൂണ്‍ സണ്‍ ഫ്‌ളവര്‍ ഓയില്‍ എന്നിവ ഒഴിച്ച് ചൂടാകുമ്പോള്‍ വെളുത്തുള്ളിയിട്ട് മൂപ്പിക്കണം. ശേഷം ഇതിലേയ്ക്ക് സവാള ചേര്‍ക്കാം.ഇത് വഴറ്റിയശേഷം ഇതിനൊപ്പം കാരറ്റ്, ഉരുളകിഴങ്ങ് എന്നിവ കൂടെ ചേര്‍ത്ത് നന്നായി വഴറ്റുക.പച്ചമുളകും ചേര്‍ക്കുക. ശേഷം 2 ടേബിള്‍ സ്പൂണ്‍ വെള്ളം ചേര്‍ത്ത് അടച്ച് വെച്ച് വേവിക്കണം. ശേഷം മഞ്ഞള്‍ പൊടി, മല്ലിപ്പൊടി എന്നിവ ചേര്‍ക്കാം.

മല്ലിപ്പൊടിയുടെ പച്ചമണം മാറുമ്പോള്‍ മുളകുപൊടി, ഗരം മസാലപ്പൊടി എന്നിവയും ചേര്‍ക്കാം. ഒപ്പം കുരുമുളക് പൊടിയും ചേര്‍ക്കാം. നന്നായി വഴറ്റിയ ശേഷം ഇതിലേയ്ക്ക് ചോറ് ഇട്ട് നല്ല പോലെ ഇളക്കിക്കൊടുക്കണം.ശേഷം അടച്ചുവെച്ച് വേവിക്കണം. വിനാഗിരിയും ഉപ്പും ചേര്‍ത്ത് പാകം നോക്കി തീയണയ്ക്കാം. ശേഷം മല്ലിയില വിതറി അലങ്കരിയ്ക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News