രാത്രിയിൽ അത്താഴത്തിനെന്താ കറി? ഇതുവരെ ഒന്നും ഉണ്ടാക്കിയില്ലേ? എങ്കിലിന്നൊരു ഉരുളക്കിഴങ്ങ് സ്റ്റൂ ആയാലോ? അത്താഴത്തിനുണ്ടാക്കുന്ന ചപ്പാത്തിക്കും ദോശ, അപ്പം, വേണമെങ്കിൽ ചോറിനുമൊപ്പം കഴിക്കാൻ പറ്റുന്ന ഒരു കിടിലൻ ഉരുളക്കിഴങ്ങ് സ്റ്റൂ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.എങ്കിൽ ഇതാ റെസിപ്പി.
ആവശ്യമായ ചേരുവകൾ;
ഉരുളക്കിഴങ്ങ്- 4 എണ്ണം
സവാള- 2 എണ്ണം
പച്ചമുളക്- 4 എണ്ണം
കറിവേപ്പില – ആവശ്യത്തിന്
തേങ്ങാപ്പാൽ- 1 തേങ്ങയുടെ കട്ടിപ്പാൽ (ഒന്നാം പാൽ )
ഉപ്പ്- ആവശ്യത്തിന്
തയാറാക്കുന്ന വിധം;
ആദ്യമായി ഉരുളക്കിഴങ്ങ് കഴുകി തൊലി കളഞ്ഞ ശേഷം നന്നായി കനം കുറച്ച് മുറിച്ച് എടുക്കണം. ഇനി ഇതിലേക്ക് നീളത്തിൽ അരിഞ്ഞ സവാളയും പച്ചമുളകും ചേർക്കണം. ഇനി ഒരു പാൻ വെള്ളമൊഴിച്ച് അടുപ്പത്തുവെച്ച് ചൂടാക്കുക. ഇതിലേക്ക് പച്ചമുളക്, സവാള, ഉരുളക്കിഴങ്ങ് എന്നിവ ചേർത്ത് നന്നായി വേവിച്ചെടുക്കുക. അതിന്റെ ഒപ്പം കുറച്ച് ഇഞ്ചി ചതച്ചതും കൂടി ചേർക്കണം. ഇത് നന്നായി വെന്ത് വെള്ളം മുഴുവൻ വറ്റിക്കഴിയുമ്പോൾ പതിയെ തേങ്ങാപ്പാൽ ഒഴിച്ചു ചേർക്കാം. ഏറ്റവും ഒടുവിലായി കറിവേപ്പില കൂടി ചേർക്കാം. ഇതോടെ സ്വാദിഷ്ടമായ ഉരുളക്കിഴങ്ങ് സ്റ്റൂ റെഡി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here