മൂവാറ്റുപുഴയില്‍ കോഴിഫാം കത്തി നശിച്ചു; 600ഓളം കോഴിക്കുഞ്ഞുങ്ങള്‍ ചത്തു

FIRE

മൂവാറ്റുപുഴ കൂത്താട്ടുകുളത്ത് ഫാം കത്തി നശിച്ചു. പാലക്കുഴ സ്വദേശി റെജി ജോസഫിന്റെ കോഴിഫാമാണ് കത്തി നശിച്ചത്. അഗ്‌നിബാധയില്‍ 600 ഓളം കോഴിക്കുഞ്ഞുങ്ങള്‍ ചത്തു. ഫാമിനു തീ വെച്ചതാണെന്ന സംശയത്തില്‍ ഉടമ.

ALSO READ: ഓട്ടോറിക്ഷ ഡ്രൈവറോട് അമ്പത് രൂപ ചോദിച്ചെത്തി, പട്ടാപ്പകല്‍ ഫോണും പണവും കവര്‍ന്നു; യുവാക്കള്‍ പിടിയില്‍

ശനിയാഴ്ച രാത്രിയാണ് കുത്താട്ടുകുളം ഇല്ലിക്കുന്നിലെ റെജി ജോസഫിന്റെ കോഴിഫാമില്‍ തീപടര്‍ന്നത്. ഫാമിന്റെ മേല്‍ക്കൂരയുടെ ഇരുവശത്തു നിന്നുമാണ് തീ പടര്‍ന്നിരിക്കുന്നത്. കൂത്താട്ടുകുളം, തൊടുപുഴ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്‌നിരക്ഷാസേന എത്തിയാണ് തീ അണച്ചത്. കൂട് കത്തി നശിച്ചതില്‍ ദുരൂഹതയുണ്ടെന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ആരോപിച്ചു.

ALSO READ: ഇടവേളക്ക് ശേഷം തിരിച്ചുവരവിന് ഒരുങ്ങി ദുൽഖർ സൽമാൻ; ലക്കി ഭാസ്കർ ഒക്ടോബർ 31ന് തിയേറ്ററുകളിൽ

10000 കോഴികളെ വളര്‍ത്താന്‍ സൗകര്യമുള്ള ഫാമിനാണ് തീ പിടിച്ചത്. ഫാം കത്ത് നശിച്ചതിനെ തുടര്‍ന്ന് കര്‍ഷകന് 5 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here