രാത്രിയിൽ വാഷിങ് മെഷീൻ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? മുന്നറിയിപ്പുമായി കെഎസ്ഇബി

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോര്‍ഡുകള്‍ ഭേദിച്ച സാഹചര്യത്തിൽ ഉപയോക്താക്കള്‍ക്ക് നിര്‍ദേശങ്ങളുമായി കെഎസ്ഇബി. രാത്രി സമയങ്ങളില്‍ അധിക വൈദ്യുതി ചിലവുള്ള വാഷിങ് മെഷീനുള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുതെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. വൈകുന്നേരം ആറിനും രാത്രി പന്ത്രണ്ടിനുമിടയിലുള്ള സമയത്തെ വൈദ്യുതി ആവശ്യകത കാരണം പലയിടങ്ങളിലും വൈദ്യുതി തടസ്സമുള്‍പ്പെടെ ഉണ്ടാകുന്നതായും കെഎസ്ഇബി അറിയിക്കുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കെ എസ് ഇ ബി ഈക്കാര്യം പങ്കുവയ്ക്കുന്നത്.

Also read:‘ചേലോർക്ക് കിട്ടും ചെലോർക്ക് കിട്ടൂല’, പാലക്കാട്ടുകാർക്ക് കിട്ടി, ബാക്കിയുള്ളോർക്ക് എപ്പോൾ? മഴ മുന്നറിയിപ്പുമായി കേന്ദ്രകലാവസ്ഥാ വകുപ്പ്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

രാത്രി, വാഷിംഗ് മെഷീനിൽ തുണിയിട്ട് ഓൺ ചെയ്തതിനുശേഷം ഉറങ്ങാൻ പോകുന്ന ശീലം നമ്മളിൽ ചിലർക്കെങ്കിലുമുണ്ട്. വൈകുന്നേരം ആറിനും രാത്രി പന്ത്രണ്ടിനുമിടയിലുള്ള സമയത്തെ ക്രമാതീതമായ വൈദ്യുതി ആവശ്യകത കാരണം പലയിടങ്ങളിലും വൈദ്യുതി തടസ്സമുൾപ്പെടെ ഉണ്ടാകുന്ന പശ്ചാത്തലത്തിൽ ഈ ശീലം ഒന്ന് മാറ്റുന്നത് നന്നായിരിക്കും. വാഷിംഗ് മെഷീൻ പകൽ സമയത്ത് പ്രവർത്തിപ്പിക്കുന്നതാണ് അഭികാമ്യം.
പ്രിയപ്പെട്ട ഉപഭോക്താക്കൾ സഹകരിക്കുമല്ലോ…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News