കടുത്ത ചൂടിൽ വൈദ്യുതി നിലച്ചു; ഷാര്‍ജയില്‍ താമസക്കാർ വലഞ്ഞു

ഷാര്‍ജയില്‍ ചിലയിടങ്ങളിൽ വൈദ്യുതി മുടങ്ങി. അല്‍ഖാസ്മിയ,അബുഷഗാര,മജാസ്, മുവൈല, അല്‍ താവൂന്‍,അല്‍നഹ്ദ എന്നിവടങ്ങിലാണ് ഇന്ന് ഉച്ചയോടെ വൈദ്യുതി തടസമുണ്ടായത്. വൈദ്യുതി മുടങ്ങിയത് വ്യാപാരസ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചു. സജയിലെ ഗ്യാസ് പ്ലാന്റിലുണ്ടായ സാങ്കേതിക തകരാര്‍ ആണ് വൈദ്യുതി മുടങ്ങുന്നതിന് കാരണമായത്.

also read :മാനന്തവാടി ജീപ്പ് അപകടം; പരുക്കേറ്റവരുടെ ചികിത്സയുടെ എല്ലാ ചെലവുകളും സർക്കാർ വഹിക്കും; അഹമ്മദ് ദേവർ കോവിൽ

കടുത്ത ചൂടിൽ വൈദ്യുതി നിലച്ചതോടെ എ.സികളും ലിഫ്റ്റുകളും പ്രവർത്തനം നിലച്ച് ഇരട്ടി പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. സജയിലെ ഗ്യാസ് പ്ലാന്റില്‍ നിന്നാണ് എമിറേറ്റിലെ വിവിധ പവര്‍ സ്റ്റേഷനുകള്‍ക്ക് പ്രവര്‍ത്തനത്തിന് ആവശ്യമായ ഗ്യാസ് എത്തുന്നത്. സാങ്കേതിക പ്രശ്നം പരിഹാരിച്ചതായും വൈദ്യുതി ബന്ധം പൂര്‍ണ്ണമായും പുനസ്ഥാപിച്ചതായും ഷാര്‍ജ മീഡിയ ഓഫീസ് അറിയിച്ചു.

also read :മക്കയില്‍ കനത്ത മഴ; ഒഴുക്കില്‍പ്പെട്ട് അധ്യാപകന്‍ മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration