എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യ; പിപി ദിവ്യക്ക് ഇന്ന് നിർണായകം

എ ഡി എം നവീൻ ബാബുവിൻ്റെ ആത്മഹത്യ കേസിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ട് പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുക.ജാമ്യത്തിന് ഏത് ഉപാധിയും അംഗീകരിക്കാമെന്ന് പി പി ദിവ്യയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. വാദം നടന്ന ഘട്ടത്തിൽ ജാമ്യാപേക്ഷയെ നവീൻ ബാബുവിൻ്റെ കുടുംബവും പ്രോസിക്യൂഷനും ശക്തമായി എതിർത്തു.

Also Read; വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ചിത്രം പതിച്ച ഭക്ഷ്യകിറ്റ്‌ ലഭിച്ചെന്ന് ആദിവാസി ഊരുകളിലുള്ളവർ

ഇക്കഴിഞ്ഞ ഒക്ടോബർ 15നാണ് കണ്ണൂർ എ ഡി എം ആയിരുന്ന കെ നവീന്‍ ബാബുവിനെ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്. കണ്ണൂർ പള്ളിക്കുന്നിലെ ക്വാട്ടേഴ്‌സില്‍ രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റം ലഭിച്ച എ ഡി എമ്മിന് തലേദിവസം കലക്‌ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യാത്രയയപ്പ് നല്‍കിയിരുന്നു.

News Summary- Kannur district panchayat former president PP Divya’s bail plea in ADM Naveen Babu’s suicide case will be pronounced today

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News