ആത്മഹത്യ പ്രേരണക്കേസ്; പിപി ദിവ്യയ്ക്ക് ജാമ്യം

ആത്മഹത്യ പ്രേരണക്കേസിൽ പിപി ദിവ്യയ്ക്ക് ജാമ്യം. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യം ഉപാധികളോടെ. കണ്ണൂർ ജില്ല വിട്ടുപോകാൻ പാടില്ല, എല്ലാ തിങ്കളാഴ്ചയും അന്വഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത്, രണ്ട് പേരുടെ ആൾജാമ്യം വേണം എന്നിങ്ങനെയാണ് ഉപാധികൾ.

Also Read; മാങ്കൂട്ടത്തില്‍ കാറില്‍ കയറുന്ന ദൃശ്യമെങ്ങനെ സിപിഐഎമ്മിന്റേതാകും മനോരമേ… നീലപ്പെട്ടി, എന്റെ പെട്ടി, ഫെനിയുടെ പെട്ടി..; അഡ്വ. കെ അനില്‍കുമാറിന്റെ എഫ്ബി പോസ്റ്റ് ചര്‍ച്ചയാകുന്നു!

തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെടി നിസാർ അഹമ്മദാണ് പിപി ദിവ്യയുടെ ജാമ്യാപേക്ഷയിൽ വിധി പറഞ്ഞത്. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. കണ്ണൂർ ജില്ല വിട്ടുപോകാൻ പാടില്ല. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകണം.സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത് എന്നിവയാണ് പ്രധാന ഉപാധികൾ. നിയമപോരാട്ടത്തിന് പുതിയ മുഖം തുറന്നിരിക്കുകയാണെന്നും നിരപരാധിത്വം തെളിയിക്കുമെന്നും പിപി ദിവ്യയുടെ അഭിഭാഷകൻ പ്രതികരിച്ചു.

News summary; PP Divya granted bail in suicide incitement case

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News