‘എ ഡി എമ്മിന്‍റെ വേർപാടിൽ അങ്ങേയറ്റം വേദന…’; പദവിയിൽ നിന്നും രാജി വെയ്ക്കുന്നതായി പി പി ദിവ്യ

PP DIVYA

കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്‍റെ വേർപാടിൽ അങ്ങേയറ്റം വേദനയുണ്ടെന്നും പോലീസ് അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കുമെന്നും പി പി ദിവ്യ. ബന്ധപ്പെട്ടവർക്ക് അയച്ച രാജിക്കത്തിലാണ് ഇക്കാര്യം ദിവ്യ വ്യക്തമാക്കിയത്.

ALSO READ; അസമില്‍ അഗര്‍ത്തല-ലോക്മാന്യ തിലക് എക്സ്പ്രസ് പാളം തെറ്റി; ആളപായമില്ല

രാജിക്കത്തിന്‍റെ പൂർണ്ണ രൂപം: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്‍റെ വേർപാടിൽ അങ്ങേയറ്റം വേദനയുണ്ട്. ദുഃഖമനുഭവിക്കുന്ന കുടുംബത്തിൻന്റെ സങ്കടത്തിൽ ഞാൻ പങ്കു ചേരുന്നു. പോലീസ് അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കും. എന്‍റെ നിരപാധിത്വം നിയമവഴിയിലൂ ടെ തെളിയിക്കും. അഴിമതിക്കെതിരായ സദുദ്ദേശവിമർശനമാണ് ഞാൻ നടത്തിയതെങ്കിലും, എന്‍റെ പ്രതികരണത്തിൽ ചില ഭാഗ ങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന പാർട്ടി നിലപാട് ഞാൻ ശരി വെയ്ക്കുന്നു. ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് പദവിയിൽ നിന്നും മാറിനിൽക്കുന്നതാണ് ഉചിതമെന്ന ബോധ്യത്തിൽ ഞാൻ ആ സ്ഥാനം രാജി വെയ്ക്കുന്നു. രാജിക്കത്ത് ബന്ധപ്പെട്ടവർക്ക് അയച്ചു കൊടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News