എഡിഎമ്മിന്റെ മരണം; പി പി ദിവ്യ കസ്റ്റഡിയിൽ

divya

എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പി പി ദിവ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു .ദിവ്യയുടെ മുൻ‌കൂർ ജാമ്യാപേക്ഷ ഇന്ന് കോടതി തള്ളിയിരുന്നു. ദിവ്യയെ കസ്റ്റഡിയിലെടുത്തതായി സിറ്റി പൊലീസ് കമ്മീഷണർ അജിത് കുമാർ അറിയിച്ചു. കോടതിയുടെ പരിഗണയിലിരുന്നതിനാലാണ് കസ്റ്റഡിയിലെടുക്കാതിരുന്നതെന്നും അദ്ദേഹം അറിയിച്ചു. ദിവ്യയെ ഉടൻ കോടതിയിൽ ഹാജരാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം പിപി ദിവ്യയുടെ അറസ്റ്റ് ആശ്വാസം നൽകുന്നതാണെന്നും ഇതുപോലെ പോലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചു.

ALSO READ; ‘സംസാരിക്കാൻ സൗകര്യമില്ല’; ആംബുലൻസ് യാത്രാ വിവാദത്തിൽ പ്രതികരണം തേടിയ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി സുരേഷ് ഗോപി

തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ദിവ്യയുടെ ജാമ്യാപേക്ഷ  തള്ളിയത്. ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള കോടതി വിധി ആഗ്രഹിച്ചതെന്നും ദിവ്യയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും നവീൻ ബാബുവിൻ്റെ കുടുംബം പ്രതികരിച്ചിരുന്നു. ആശ്വാസകരമായ വിധിയാണെന്നും പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും കളക്ടർ യോഗത്തിൽ ഇടപെടേണ്ട ആളായിരുന്നുവെന്നും നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷയും പ്രതികരിച്ചിരുന്നു

UPDATING…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News